പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

 കരച്ചിലാണ് കാറ്റ്
കനിവൊട്ടുമില്ലാത്ത
കണ്ണീരിലാണ് കാട്
കലപ്പ കാണാതെ പാടവും
കറുപ്പ് കാണാതെ മേഘവും
കാത്തിരിപ്പിലാണ്
       
എന്നിട്ടും
ഉണങ്ങിക്കരിഞ്ഞ വേരുകളെ
ചുംബിക്കാൻ അവയ്ക്കിടയിൽ
പുതുമ വിടാത്ത വിത്തിനെ
ആരുമറിയാതെ
കാത്തുവെയ്ക്കാൻ
മറന്നിട്ടില്ല - പ്രതീക്ഷ

ശിവനന്ദന
8 C പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - കവിത