സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ കോവിഡ് 19 - രോഗപ്രതിരോധം

കോവിഡ് 19 - രോഗപ്രതിരോധം

പ്രിയപ്പെട്ട കൂട്ടുകാരേ,

നമ്മുടെ നാട് ഒരു വലിയ വിപത്തിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് നാം മനസ്സിലാക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളാണ് രോഗപ്രതിരോധവും ശുചിത്വവും

നാം എപ്പോഴും നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മാലിന്യങ്ങൾ വലിച്ചെറിയരുത്. ബാക്കിവരുന്ന ഭക്ഷണപദാർത്ഥങ്ങൾ അലക്ഷ്യമായി ഉപേക്ഷിക്കരുത്. മുതിർന്നവർ പറയുന്ന കാര്യങ്ങൾ നാം എപ്പോഴും അനുസരിക്കണം.

എപ്പോഴും വൃത്തിയായിരിക്കണം. ആഹാരത്തിനു മുമ്പും പിമ്പും കൈകഴുകുവാൻ ശ്രദ്ധിക്കണം. പഴകിയ ഭക്ഷണസാധനങ്ങൾ കഴിക്കരുത്. വൃത്തിയായി കുളിക്കണം. ബാത്ത്റൂം ഉപയോഗത്തിനുശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കണം. കൂടാതെ കൈനഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കണം.

ഈ കൊറോണക്കാലത്ത് നമ്മുടെ ആരോഗ്യപ്രവർത്തകർ പറയുന്ന കാര്യങ്ങൾ അതേപടി പാലിക്കുവാൻ കൂട്ടുകാർ ശ്രദ്ധിക്കുമല്ലൊ. എല്ലാവർക്കും ശുചിത്വസുന്ദരമായ ഒരു നാളെ ആശംസിക്കുന്നു.

വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക, വസ്ത്രങ്ങൾ കഴുകിയതിനുശേഷം സൂര്യപ്രകാശത്തിൽ ഉണക്കി സൂക്ഷിക്കുക. സൂര്യപ്രകാശം ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ്. പൊതുസ്ഥലങ്ങളിൽ തുപ്പുകയോ മലമൂത്ര വിസർജ്ജനം നടത്തുകയോ മാലിന്യങ്ങൾ വലിച്ചെറിയുകയോ ചെയ്യരുത്. ഇപ്രകാരം ഒരു ശുചിത്വകേരളം നിർമ്മിക്കാനായി നമുക്ക് കൈകോർക്കാം..

അശ്വിൻ വി.എ.
1 എ എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം