സെൻറ് മേരിസ് യു .പി .സ്കൂൾ പൈസക്കരി/അക്ഷരവൃക്ഷം/ ആരോഗ്യശുചിത്വം ഇനി നൽകും പുതു ജീവൻ
ആരോഗ്യശുചിത്വം ഇനി നൽകും പുതുജീവൻ
നമ്മൾ എല്ലാവരും ഡയറി എഴുതുവാൻ ചെറുപ്പത്തിലെ ശീലിച്ചവരാണ് . ഞാൻ ഡയറി എഴുതുമ്പോൾ എന്നും ഉപയോഗിക്കുന്ന ഒന്നാണ് പ്രഭാത കർമ്മങ്ങൾ ചെയ്തു. നല്ല ആരോഗ്യത്തിനു വേണ്ടി ടീച്ചർമാർ അംഗണവാടിയിൽ നിന്നു തന്നെ പറഞ്ഞു തന്നതാണ് നമ്മളാണ് നമ്മുടെ ആരോഗ്യം നോക്കേണ്ടതെന്ന് . ആരോഗ്യത്തിന്റെ ശുചീകരണം എന്ന വിഷയം ഈ കൊറോണ സമയത്ത് പറയുന്നത് നല്ലതാണെന്ന് തോന്നി . നല്ല ആരോഗ്യം ഒരു നല്ല മനുഷ്യനെ ഉണ്ടാക്കും നല്ല മനുഷ്യൻ ഒരു നല്ല സമൂഹത്തെയും.ഇന്നു കണ്ടുവരുന്ന പല രോഗങ്ങൾക്കും കാരണം നമ്മളിലെ ശുചിത്വമില്ലായ്മയാണ് , ആകെ കുളിക്കുക എന്നതാണ് ഒരു നല്ല ആരോഗ്യം ഉണ്ടാകാനുള്ള ആദ്യപടി.രണ്ടു നേരം കുളിക്കുക,പുറത്ത് പോയി വന്നാൽ മുഖവും കയ്യും കഴുകി വൃത്തിയാക്കുക . ഭക്ഷണത്തിനു മുൻപേ കൈ കഴുകുക , വെള്ളം കുടിക്കുക, നല്ല രീതിയിൽ ഉറങ്ങുക , വ്യായാമം ചെയ്യുക , ഇവയൊക്കെ നല്ല ആരോഗ്യത്തിനു ആവശ്യമാണ് . ആരോഗ്യ ശുചിത്വത്തിന് നമ്മുടെ സംസ്ഥാനം മുന്നിലാണെന്ന് മനസ്സിലാവുകയാണ് കൊറോണ കാലത്ത് . കൊറോണ എന്ന വൈറസ് പരത്തുന്ന കോവിഡിനെ ചെറുത്തു നിൽക്കാൻ ഇന്നു നമുക്ക് സാധിക്കുന്നതും അതുകൊണ്ടു തന്നെയാണ്. നമ്മുടെ ആരോഗ്യ വകുപ്പ് പറയുന്ന നിർദേശങ്ങൾ കൈകൾ നന്നായി കഴുകി സാമൂഹിക അകലം പാലിച്ച് ആരോഗശുചിത്വത്തോടെ മുന്നേറാം എന്നാണ്. ഈ കൊറോണ കാലത്ത് ആരോഗ്യ ശുചിത്വം കൈവിടാതിരിക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |