സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/മാർട്ടിനും ടോണിയും
മാർട്ടിനും ടോണിയും
ഒരു ഗ്രാമത്തിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. മാർട്ടിനും ടോണിയും. മാർട്ടിൻ നല്ല കുട്ടിയായിരുന്നു. അവന്റെ കാര്യങ്ങളെല്ലാം വളരെ കൃത്യമായി ചെയ്യുമായിരുന്നു. എന്നാൽ ടോണി മഹാ മടിയനായിരുന്നു. അവന്റെ കാര്യത്തിൽ യാതൊരു ശ്രദ്ധയുമില്ലായിരുന്നു. അവൻ പല്ല് തേക്കുകയോ കുളിക്കുകയോ വൃത്തിയുള്ള വസ്ത്രം ധരിക്കുകയോ ചെയ്തിരുന്നില്ല. അതിനാൽ മറ്റു കുട്ടികൾ അവനോട് കൂട്ടുകൂടാറില്ല. മാർട്ടിന് ടോണി ഒറ്റക്ക് ഇരിക്കുന്നത് കാണുമ്പോൾ വലിയ സങ്കടമാകുമായിരുന്നു. അവൻ ടോണിയുടെ അടുത്ത് ചെന്ന് വൃത്തിയായി നടക്കണമെന്നും ഇല്ലെങ്കിൽ ഉണ്ടാകാവുന്ന രോഗങ്ങളെ കുറിച്ചും പറഞ്ഞുകൊടുത്തു. മാർട്ടിന്റെ വാക്കുകൾ ടോണിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. അവൻ പിന്നീട് വൃത്തിയായും നല്ല കുട്ടിയായും ജീവിച്ചു.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |