എസ്സ് കെ വി യു പി എസ്സ് പുല്ലയിൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

കൊറോണ വൈറസ്

ലോകമാകെ ഭീതിയിലാഴ്തിയ ഒരു ഭീകരനാണ് കൊറോണ വൈറസ്. അതിൻ്റെ വ്യാപനം മൂല രണ്ട് ലക്ഷത്തോളം ആളുകൾ മരണപ്പെട്ടിരിക്കുന്നു. ഈ വൈറസിനെ ഭയക്കുകയല്ല, ജാഗ്രതയോടെ നേരിടുകയാണ് വേണ്ടത്. ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ മാത്രമേ നമുക്കതിൻന് കഴിയുകയുള്ളൂ. പുറത്തിറങ്ങുമ്പോൾ മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കുക, സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക, സാമൂഹിക അകലം പാലിക്കുക. ഇവയൊക്കെ ചെയ്താൽ മാത്രമേ ഈ ഭീകര വൈറസിനെ ഭൂമുഖത്തു നിന്ന് ഇല്ലാതാക്കാൻ കഴിയൂ. പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയാണ് രോഗലക്ഷണങ്ങൾ. വീട്ടിലിരിക്കൂ സുരക്ഷിതരായിരിക്കൂ എന്ന മുദ്രാവാക്യം നമുക്ക് ഏവർക്കും പാലിക്കാം.

അനശ്വര
6 A എസ് കെ വി യു പി എസ് പുല്ലയിൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം