എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/ഗണിത ക്ലബ്ബ്-17
(എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം/ഗണിത ക്ലബ്ബ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു വർഷം നീണ്ടുനിൽക്കുന്ന" ഗണിതവിസ്മയ"ത്തിന് തുടക്കംകുറിച്ചു
കാട്ടുകുളം ഹയർസെക്കന്ററി സ്കൂളിലെ 2019-20 വർഷത്തെഗണിതക്ലബ്ബ് ഉദ്ഘാടനം ചെയ്തു.8.07.2019ന് നടന്ന ചടങ്ങിൽ മുൻ ഡി.ഇ.ഒ യും ഗണിത അധ്യാപകനുമായ ശ്രീ പുഞ്ചപ്പാടം വേണുമാസ്റ്റർ ക്ലബ്ബിന് തുടക്കം കുറിച്ചു.നിത്യജീവിതത്തിലെ ഗണിതക്കളികൾ എന്ന വിഷയത്തെ ആസ്പദമാക്കി അദ്ദേഹത്തിന്റെ പ്രഭാഷണം നടന്നു.പ്രധാന അധ്യാപിക ശ്രീമതി.ടി.ബീന സ്വാഗതം പറഞ്ഞു.ഈ വിദ്യാലയത്തിലെ മുൻ ഗണിതാധ്യാപകൻ ശ്രീ.എം.ആര്യകുമാരൻ മാസ്റ്റർ വിശിഷ്ടാതിഥിയായിരുന്നു. ക്ലബ്ബ് കൺവീനർ കുമാരി വർഷ നന്ദി പ്രകാശിപ്പിച്ചു.തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ 19.07.2019ന് വീണ്ടും ഒത്തുചേരുമെന്ന് ക്ലബ്ബ് കൺവീനർ കുമാരി വർഷ അറിയിച്ചു.
2018-19 വർഷത്തെ ഗണിതക്ലബ് പ്രൊഫ.ശ്രീ ദാമോദരൻ സർ ഉദ്ഘാടനം ചെയ്തു.
കൺവീനർ : അശ്വതി ആർ മേനോൻ - 10 ഇ
ഗണിത ക്വിസ്സ്
ഒന്നാം സമ്മാനം അതുൽ കൃഷ്ണ 10 എ രണ്ടാം സമ്മാനം: മുഹമ്മദ് സാലിഹ് 10 എ അലൻ എം അരുൺ 8 എ