എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

കൊറോണ എന്ന മഹാമാരി
ലോകത്ത് ആകമാനം പടർന്നുകൊണ്ടിരിക്കുന്ന ഒരു രോഗബാധയാണ് കൊറോണ അഥവാ കോവിഡ് 19. ലോക രാജ്യങ്ങളെല്ലാം ഈ രോഗത്തിന് മുന്നിൽ കീഴ്‌പ്പെട്ടവരാണ്. ഇതിന്റെ തുടക്കം ചൈനയിലാണ്.വവ്വാലിൽ നിന്ന് എത്തി എന്നാണ് പറയുന്നത്.ഇതിന് മരുന്ന് കണ്ടു പിടിച്ചിട്ടില്ല, മരണങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ലോകത്താകമാനം മരണ നിരക്കും രോഗബാധിതരും ഏറി വരികയാണ്. ചൈന, ഇറ്റലി ,സ്പെയിൻ, അമേരിക്ക, ഇന്ത്യ, യൂറോപ്പ്, സൗദി അറേബ്യ ഇങ്ങനെ ലോക രാജ്യങ്ങളെല്ലാം ഈ രോഗം സ്ഥിരീകരിച്ചു.ഇറ്റലിയിലായിരുന്നു കൂടുതൽ മരണനിരക്ക് , എന്നാൽ ഇപ്പോൾ അമേരിക്കയിലാണ് കൂടുതൽ മരണനിരക്ക്. കോവിഡ് 19- നെ തടയുന്നതിന് വേണ്ടി എല്ലാ ലോകരാജ്യങ്ങളും കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

ഇതിൽ നിന്ന് ഒരു മാറ്റമുണ്ടാകണമെങ്കിൽ ജനസമ്പർക്കം ഒഴിവാക്കുക, പൊതു സ്ഥലങ്ങളിൽ പോകാതിരിക്കുക. പൊതുപരിപാടികൾ മാറ്റിവെയ്ക്കുക മാസ്ക്കും ഗ്ലൗസും ധരിച്ച് പുറത്തിറങ്ങുക മാസ്ക്ക് 6 മണിക്കൂർ മാത്രം ഉപയോഗിക്കുക ഉപയോഗിച്ചവ നിർവീര്യമാക്കി കളയുക ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മറയ്ക്കുക.

മുഹമ്മദ് സിനാൻ
4 ബി എ. എം. എൽ. പി. എസ്. കരിപ്പൂർ ചിറയിൽ
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - ലേഖനം