കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ
സാധാരണ ജലദോഷ പനി പോലെ ശ്വാസകോശത്തെ ആണ് ഈ രോഗം ബാധിക്കുന്നത്.മൂക്കൊലിപ്പ്, ചുമ ,തൊണ്ടവേദന ,പനി ,തലവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അത്ര അപകടകാരിയല്ല.ഇവ ഏതാനും ദിവസം നീണ്ടുനിൽക്കും.
ഇതിനെ പ്രതിരോധിക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാം എന്ന് നോക്കാം
1)അനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കുക.
2)സാമൂഹിക അകലം പാലിക്കുക .
3)ഇടയ്ക്കിടെ കൈകൾ സോപ്പ് അല്ലെങ്കിൽ സാനിറ്റെസർ ഉപയോഗിച്ച് കഴുകുക.
4)പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.
5)വളർത്തുമൃഗങ്ങളിൽ നിന്ന് അകലം പാലിക്കുക .
6)പനിയോ ചുമയോ ശ്വാസതടസ്സമോ ഉണ്ടെങ്കിൽ ആശുപത്രിയിൽ പോവുക.
7)ധാരാളം വെള്ളം കുടിക്കുക.
8)അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|