എന്റെ കുഞ്ഞറിവുകൾ
പരിസ്ഥിതി:- മനുഷ്യൻ ഉൾപ്പടെയുള്ള എല്ലാ ജീവജാലങ്ങളുടെ നില
നിൽപ്പിനാവശ്യമായ വിഭവങ്ങൾ തരുന്നത് നമ്മുടെ പ്രകൃതിയാണ് . ആദ്യകാലങ്ങ-
ളിൽ മനുഷ്യന് പ്രകൃതിയുമായി ഇണങ്ങിചേരുന്ന ഒരു ജീവിതമായിരുന്നു . എന്നാൽ
ഇപ്പോൾ മനുഷ്യൻ പ്രകൃതിയുമായി അടുപ്പം കുറയുകയും പ്രകൃതിയെ നശിപ്പിക്കുകയും
ചെയ്യുന്ന രീതിയാണ് ഇന്ന് നമുക്ക് കാണാൻ കഴിയുന്നത് . അത് മനുഷ്യന്റെ നാശ-
ത്തിന് കാരണമകുന്നു . അതുകൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ
ഒരോരുത്തരുടെയും കടമയാണ് . പരിസ്ഥിതി സംരക്ഷണമാണ് മനുഷന്റെ നിലനിൽപ്പ് .
ശുചിത്വം:- വ്യക്തി ശുചിത്വത്തിലൂടെയും ആരോഗ്യശീലത്തിലൂടെയും നമുക്ക്
പകർച്ചവ്യാധികളേയും മറ്റുരോഗങ്ങളേയും അകറ്റിനിർത്താം . ഭക്ഷണത്തിന് മുൻപും
ശേഷവും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക.ചുമക്കുമ്പോഴും തുമ്മമ്പോ-
ഴും തൂവാലകൊണ്ട് മുഖം മറക്കുക , പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക ,പകർച്ചവ്യാ-
ധി ഉള്ളവർ പൊതുസ്ഥലങ്ങളിൽ പോകാതിരിക്കുക , നഖങ്ങൾ വെട്ടിവൃത്തിയാക്കുക,
നിത്ത്യവും പല്ലുത്തേക്കണം,കുളിക്കണം,വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം തിളപ്പിച്ചാ-
റ്റിയ വെള്ളം കുടിക്കകണം . എപ്പോഴും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
രോഗപ്രതിരോധം:- രോഗപ്രതിരോധമാണ് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെ-
ക്കാൾ ഉചിതം, പോഷകാഹാരം മിതമായ രീതിയിൽ കഴിക്കുക . കൃത്യമായ വ്യായാമം
ചെയ്യുക . കുട്ടകൾക്ക് പ്രതിരോധകുത്തിവയ്പ്പുകൾ കൃത്യമായി എടുക്കുക . അതിലൂടെ
പകർച്ചവ്യാധികളെ തടയാൻ കഴിയും . മലമൂത്ര വിസർജങ്ങൾ ശൗചാലയങ്ങളിൽ മാത്രം
ചെയ്യുക . വൃത്തിയുള്ളതായ ആഹാരങ്ങൾ കഴിക്കുക.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|