ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കന്ററി സ്ക്കൂൾ ആലപ്പുഴ/അക്ഷരവൃക്ഷം/മായാജാലങ്ങളുടെ റാമോജി
മായാജാലങ്ങളുടെ റാമോജി
മായാജാലങ്ങളുടെ റാമോജി യാത്രകൾ എപ്പോഴും സന്തോഷവും അതിലുപരി ആകാംക്ഷയും നിറഞ്ഞതാണ്. ഈ യാത്ര ആദ്യമായി ഒരാകാശവിസ്മയം കൂടി സമ്മാനിക്കുന്നെങ്കിലോ കൂട്ടുകാരെ; അതെ അതെന്റെ ആദ്യത്തെ ആകാശയാത്രക്കൂടി ആയിരുന്നു. എന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം തിരയടിച്ചു. യാത്രയിൽ അമ്മയും കുഞ്ഞനിയത്തിയും ഞാനുമുൾപ്പടെ 43 പേര് ഉണ്ടായിരുന്നു. ബസ്സ് രാവിലെ 5 മണിക്ക് തന്നെ പുറപ്പെട്ടു. നെടുമ്പാശ്ശേരി എയർപോർട്ടിൽ പരിശോധനയൊക്കെ 8 :30 ന് ഫ്ലൈറ്റ് പുറപ്പെട്ടു. ഇൻഡിഗോ എയർവേസ്, ഐർഹോസ്റ്റസ്സുമാർ, ഫ്ലൈറ്റ് യാത്രയിൽ പാലിക്കേണ്ട ജാഗ്രത നിർദ്ദേശങ്ങൾ ഒരു ഡെമോൺസ്‌ട്രേഷനിലൂടെ ഞങ്ങൾക് കാണിച്ചു തന്നു. ഇതെല്ലാം ഒരു നവ്യ അനുഭവമായിരുന്നു. നീലാകാശത്തിന്റെ വിരിമാറിനെ കീറിമുറിച്ചുകൊണ്ട് അനന്തമായ ആകാശത്തിന്റെ പഞ്ഞികെട്ടുപോലെ തോന്നിക്കുന്ന മേഘങ്ങൾക്കിടയിലൂടെ ഉള്ള ഈ യാത്ര അവിസ്മരണീയമായിരുന്നു. ഹൈദരബാദ് എയർപോർട്ടിന് വെളിയിൽ ഞങ്ങളെ പ്രതീക്ഷിച്ചുകൊണ്ട് ഒരു ബസ് ഉണ്ടായിരുന്നു. പാക്കേജ് ടൂറായതുകൊണ്ട് വലിയ അലച്ചിൽ ഒന്നും ഇല്ലായിരുന്നു. ഒരു ടൂറിസ്റ്റ് ഗൈഡ് എപ്പോഴും ഞങ്ങളെ അനുഗമിച്ചിരുന്നു. ആദ്യമായി രാമോജി ഫിലിം സിറ്റിയിൽ ആണ് പോയത്. 1666 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഗിന്നസ് റെക്കോർഡിൽ ഇടംനേടിയ ലോകത്തിലെ ഏറ്റവും വലിയ ഫിലിം സിറ്റി. ഹൈടെരബാദിലെ വിജയവാഡയിൽ ഹയാത്നഗർ എന്ന സ്ഥലത്താണ് ഏറ്റവും വലിയ ഈ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയം സ്ഥിതിചെയ്യുന്നത്. 1996 -ൽ റാമോജിറാവോ എന്ന മഹത് വ്യക്തിയാണ് ഈ സ്റ്റുഡിയോ സ്ഥാപിച്ചത്. അദ്ദേഹം പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ആയിരുന്നു. രാമോജി ഫിലിം സിറ്റിയുടെ പ്രവേശന കവാടം കടന്നു ചെല്ലുമ്പോൾ തന്നെ ടൂറിസ്റ്റുകൾക്കുള്ള രാമോജി ബസ് തയ്യാറായിരിക്കും. അതിൽ കയറി ഇരുന്നാൽ ഫിലിം സിറ്റിയിലെ വൈവിധ്യങ്ങളായ കൃത്രിമനിർമ്മിത സിറ്റികളിലൂടെ യാത്ര തുടങ്ങാം. ലണ്ടൻ വീഥികൾ, ന്യൂയോർക് സിറ്റി, ദുബായ് സിറ്റി, ഡൽഹിയിലെ മോഡൽ ഗാർഡന്റെ മോഡൽ ഗാർഡൻ, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്, സ്കൂൾസ്, തമിഴ്‌നാട്ടിലെ തെരുവോരങ്ങൾ, എന്ന് വേണ്ട തീഹാർ ജയിൽ വരെ അവിടെ നിർമിച്ചു വെച്ചിട്ടുണ്ട്. കൂടാതെ വൈവിധ്യങ്ങളായ പലരൂപത്തിലും, ഭാവത്തിലും തിയറ്ററുകൾ. അവിടെ അത്ഭുതം നിറഞ്ഞ സിനിമയുടെ പിന്നാമ്പുറം ടെക്‌നിക്കുകൾ, ദാര്ശനികർക് മുൻപിൽ തുറന്നുകാട്ടിത്തരുന്നു. ആദ്യമായി ഞങ്ങൾ കയറിയ തിയറ്ററിൽ അവതാരകൻ കാഴ്ചക്കാരിൽ നിന്ന് ഒരു യുവതിയെയും യുവാവിനെയും സ്റ്റേജിലേക്ക് ക്ഷണിച്ചു. ഒരു ഷാൾ എടുത്ത് കഴുത്തിൽ ചുറ്റാനായി കൊടുത്തു. പിന്നെ കുതിരവണ്ടി പോലുള്ള ഒന്നിൽ കയറ്റി യുവതിയെ ഇരുത്തി യുവാവിനോട് വണ്ടിയുടെ മരകാലിൽ പിടിച്ചു ശക്തമായി കുലുക്കാനും ആവിശ്യപ്പെട്ട്. യുവതിയോട് ചാട്ടവാറുകൊണ്ട് അടിച്ചു കുതിരയെ തെളിക്കുന്നതുപോലെ അഭിനയിക്കാനായി പറഞ്ഞു. എന്നാൽ ലൈവ് സ്‌ക്രീനിൽ തെളിഞ്ഞത് കൊള്ളക്കാരെ പേടിച്ചു കാട്ടിലൂടെ കുതിരപ്പുറത്തു രക്ഷപെടുന്ന ഒരു യുവതിയായിട്ടാണ്. ഇതാണ് ചലച്ചിത്ര എഡിറ്റിംഗിന്റെ സാധ്യതയെന്ന് അവതാരകൻ ഓർമിപ്പിച്ചു. ഇതുപോലെ റാമോജിയിൽ രാവിലെ 9 :00 മുതൽ രാത്രി 8 :00 വരെ വ്യത്യസ്തങ്ങളായ ധാരാളം ഷോകൾ നടക്കുന്നു. വിനോദസഞ്ചാരങ്ങളെ പ്രതീക്ഷിച്ചു കൊണ്ട് ധാരാളം ഷോപ്പുകളും, അതിനകത്തുണ്ടായിരുന്നു. പ്രൊഡക്ടിനോക്കെ നല്ല വിലയായിരുന്നു. പുറത്തേക്കിറങ്ങിയാൽ ഇരു വശവും മനോഹരങ്ങളായ പൂന്തോട്ടങ്ങൾ, നമ്മുടെ മനസ്സ് കവരും. വാമന ബോൺസായ് ഗാർഡൻ കുള്ളൻ മരങ്ങളുടെ ഒരു മനോഹര കാഴ്ച തന്നെയായിരുന്നു. പക്ഷികളുടെയും, ചിത്രശലഭങ്ങളുടെയും, വിശാലമായ ഒരു ശേഖരം തന്നെ റാമോജിയിൽ ഉണ്ടായിരുന്നു. സ്വതന്ത്രമായ ചുറ്റുപാടിൽ വിശാലമായ നെറ്റ് കെട്ടിയാണ് പക്ഷികളെ പരിപാലിച്ചിരുന്നത്. രാജഹംസങ്ങളും, പഞ്ചവർണതത്തയുമെല്ലാം ഒന്നിച്ചു വാഴുന്നൊരിടം. എങ്ങോട്ട് നോക്കിയാലും കണ്ണിന് കുളിർമ നൽകുന്ന കാഴ്ചകൾ.ചൈനീസ് ഗാർഡൻ കണ്ടപ്പോൾ ആ രാജ്യത്തിൻറെ തനതു ഓർമവന്നു. ജാപ്പനീസ് മാതൃകയിലുള്ള പൂന്തോട്ടവും വ്യത്യസ്തത പുലർത്തി പലതരത്തിലുള്ള വാട്ടർ ഫൗണ്ടൈൻസ് ഗാർഡാന്റെ മറ്റു കൂട്ടി. ഫിലിം സിറ്റിയുടെ മറ്റൊരു ഭാഗത്തേക്ക് ഗൈഡ് ഞങ്ങളെ കൂട്ടികൊണ്ടുപോയി. രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാപാത്രങ്ങളെ ചിത്രീകരിക്കുന്ന ഒരു സെറ്റിലേക്കാണ് എത്തിയത്. രാജസദസ്സ്, ശ്രീകൃഷ്ണൻ, അർജുനൻ, മന്ത്രിസഭാ, അവരുടെ ചലനങ്ങൾ, സംഭാഷണങ്ങൾ എല്ലാം അത്ഭുതം ജനിപ്പിക്കുന്നതായിരുന്നു. ഒരേ കഥാപാത്രങ്ങളും, രാജ്യസദസ്സിലെ ഒരേ സിംഹാസനത്തിലും, ചലിക്കുന്ന സംസാരിക്കുന്ന റോബോട്ടുകളായി സെറ്റ് ചെയ്തിരിക്കുകയാണ്. ബാഹുബലി സിനിമയുടെ സെറ്റ് കാണാൻ കഴിഞ്ഞത് മഹാഭാഗ്യമായി. മാഹിസ്മതിയുടെ സിംഹാസനവും, രധവും, കുതിരയും, പാൽവർ ദേവന്റെ പ്രതിമയും എല്ലാം അതേപടി ഉണ്ടായിരുന്നു. സിംഹാസനത്തിൽ ഇരുന്നു ചിലർ ഫോട്ടോയ്ക് പോസ്സ് ചെയ്യുന്നത് കണ്ടു. കൊട്ടാരമൊക്കെ പകുതി ഗ്രാഫിക്സ് ആയിരുന്നു. നേരിട്ട് കണ്ടപ്പോൾ ആണ് മനസ്സിലായത്. എല്ലാദിവസവും വൈകിട്ട് റാമോജിയിലെ റോഡ്കളിൽ കാർണിവൽ അരങ്ങേറും. അതൊരു വര്ണക്കാഴ്ചയായിരുന്നു. പൂക്കൾ ചൂടിയ സുന്ദരികളുടെ നൃത്ത ചുവടുകളും അലങ്കരിച്ച വണ്ടികളും മ്യൂസിക്കും പല വർണ്ണത്തിലുള്ള ലൈറ്റുകളും ഒക്കെ നിറഞ്ഞാടുന്ന ഒരു സ്വർഗ്ഗീയ കാഴ്ച. നാം മറ്റൊരു ലോകത്തിൽ പെട്ടപോലെ - ഒരു സഞ്ചാരിയും കാഴ്ചകൾകണ്ടു തീർന്നില്ല മടങ്ങുന്നത്. ഇനിയും വരണമെന്ന ആഗ്രഹത്തിലാണ് മടക്കം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 17/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം