എ.എൽ.പി.എസ് കുറ്റിപ്പുറം സൗത്ത്/അക്ഷരവൃക്ഷം/ഇനിയെങ്കിലും നന്നാകുമോ നമ്മൾ?
ഇനിയെങ്കിലും നന്നാകുമോ നമ്മൾ?
ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് അഘാതമേൽപ്പിച്ചു കൊണ്ട് കോ വിഡ് - 19 പടർന്നു പിടിയ്ക്കുകയാണ്. ഈ അവസരത്തിൽ നമ്മുടെ ഭൗമദിനം കടന്നു പോയത് കൂട്ടുകാർ അറിഞ്ഞില്ലേ? പരിസ്ഥിതി ,കാലാവസ്ഥ മാറ്റം എന്നിവയുമായി വൈറസ് ബാധയ്ക്ക് ബന്ധമുണ്ടോ? എന്ന ചർച്ചകളും പത്രങ്ങളിൽ വായിച്ചു . നമ്മുടെ ഭൂമിയെ പുതിയ തലമുറയ്ക്ക് വേണ്ടി എങ്ങനെ സംരക്ഷിക്കാം എന്നാണ് നമ്മൾ ഇപ്പോൾ ചിന്തിക്കേണ്ടത്. ലാഭം മാത്രം നോക്കി ജനങ്ങൾ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു . പ്രകൃതിയിൽ എന്തെല്ലാം മാറ്റങ്ങളാണ് നമ്മൾ അനുഭവിച്ചറിയുന്നത് . ചൂടുകൂടി, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, ഇവയെല്ലാം എത്ര രാജ്യങ്ങളിൽ നാശം വിതച്ചു. നമ്മുടെ കൊച്ചു കേരളത്തിൽ പോലും പ്രളയവും വെള്ളപ്പൊക്കവും തുടർക്കഥയായി കൊണ്ടിരിക്കുന്നത് നമ്മളോരോരുത്തരും അനുഭവിച്ചറിഞ്ഞതാണ്. മനുഷ്യരായ നമ്മൾ പ്രകൃതിയുടെ താളം തെറ്റിച്ചതാണ് ഇതിനെല്ലാം കാരണം . പ്ലാസ്റ്റിക് ഉപയോഗം, കുറച്ചും സസ്യങ്ങൾ വച്ചു പിടിപ്പിച്ചും, ചെറിയ ബോധവൽക്കരണം നമുക്ക് നടത്താം. കുട്ടികളായ നമ്മളോരോരുത്തരും നമ്മുടെ വീടുകളിൽ നിന്നു തന്നെ ഇതു തുടങ്ങാം. ഈ ലോക്ക് ഡൗൺ കാലയളവിൽ നമ്മൾ പാലിച്ചുപോരുന്ന ചിട്ടയായ ശുചിത്വശീലങ്ങൾ കർശനമായി തുടർന്നുപോയാൽ ആരോഗ്യരംഗത്ത് നമുക്ക് ഒരുപാട് മാറ്റങ്ങൾ വരുത്താം. പച്ചക്കറി കൃഷിയിലേക്ക് ഒരുപാട് കുടുംബങ്ങൾ വീടുകളിൽ ശ്രദ്ധിച്ചിട്ടുണ്ട്. ഇതെല്ലാം നമ്മുടെ ജീവിതത്തിലെ ഭാഗമായി തുടർന്നുപോയാൽ വിഷമില്ലാത്ത പച്ചക്കറി നമുക്ക് ഭക്ഷിക്കാം. അടച്ചുപൂട്ടൽ നടപടി സ്വീകരിച്ച ഈ അവസരത്തിൽ അന്തരീക്ഷ മലിനീകരണം ഒരുപാട് കുറഞ്ഞിട്ടുണ്ട് . അനാവശ്യമായ വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിച്ചാൽ അന്തരീക്ഷ മലിനീകരണം ഒരു പരിധിവരെ കുറയ്ക്കാം എന്ന് നമ്മൾ മനസ്സിലാക്കി കഴിഞ്ഞു. പരിസ്ഥിതിയെ സംരക്ഷിച്ചു പ്രകൃതിയോട് ഇണങ്ങിയും എങ്ങനെ ജീവിക്കാമെന്ന് കോ വിഡ് - 19 വൈറസ് നമ്മെ പഠിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം ആവർത്തിച്ച് ഉറപ്പിക്കുകയാണ് കൊറോണ വൈറസ് . ഇത്രയും അനുഭവങ്ങൾ ഉണ്ടായിട്ടും പാഠം പഠിക്കാത്ത മനുഷ്യന് ഇനി പ്രകൃതി ഒരു അവസരം തന്നെന്ന് വരില്ല .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |