ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

ഇതാ ഒരു മഹാമാരികൂടി. കൊറോണ/കോവിഡ്19 എന്നൊക്കെ വിളിപ്പേരുള്ള വൈറസ് ചുറ്റും വ്യാപകമാകുമ്പോൾ ലോകം മുഴുവനും പേടിച്ചുവിറച്ചിരിക്കുകയാണ്. ചൈനയിലെ വുഹാനിൽനിന്നും പുറപ്പെട്ട ഈ വൈറസ് മാനവരാശിക്കു മുഴുവനും നാശം വിതച്ചു മുന്നേറുന്നു. വിവിധ രാജ്യങ്ങളും ഒപ്പം ഗൾഫ് രാജ്യങ്ങളുമെനല്ലാം ഈ മഹാമാരിയുടെ ഇരകളായിത്തീർന്നു. ലോകത്തിന്റെ പ്രകാശവും നറുചിരിയും സന്തോഷവുമെല്ലാം നശിപ്പിച്ചു മുന്നേറുകയാണ് ഈ വൈറസ്. സമ്പർക്കത്തിലൂടെയും സ്പർശനത്തിലൂടെയെല്ലാം പകരുന്ന രോഗം നിരവധി ആളുകളുടെ ജീവനെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചവരുടെ എണ്ണം വർധിച്ചുകൊണ്ടേയിരിക്കുന്നു. മരണസംഖ്യ ഓരോദിനം കഴിയുമ്പോഴും വർധിച്ചുവരികയാണ്. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ഈ വൈറസിനെ തടുക്കാൻ നിരവധി മാർഗ്ഗങ്ങൾ ആരോഗ്യവകുപ്പ് മുന്നോട്ടു വെയ്ക്കുന്നുണ്ട്. 1. 20 സെക്കൻഡിൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക. 2. സർജിക്കൽ മാസ്‌ക്കുകളും, സാനിറ്റൈസറുകളും ഉപയോഗിക്കുക. 3. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിച്ച് മൂക്കും വായും മറച്ചുപിടിക്കുക. 4. അനാവശ്യയാത്രകളും, കൂട്ടംകൂടിനിൽക്കലുകളും ഒഴിവാക്കുക. 5. കൊറോണ അണുബാധിതപ്രദേശങ്ങളിൽനിന്നും വരുന്നവരുമായി സമ്പർക്കത്തിൽ ഏർപ്പെടരുത്. 6. കൈകൾ കഴുകാതെ മൂക്കിലോ വായിലോ കണ്ണിലോ സ്പർശിക്കരുത്. ഇതുപോലുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാൽ ഈ കൊറോണവൈറസിനെ അതിജീവിക്കാൻ നമ്മൾക്ക് സാധിക്കും. ഈ നിർദ്ദേശങ്ങളൊക്കെ പാലിച്ചു കൊറോണയെ അതിജീവിക്കാനായി നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ദിവസങ്ങളിൽ വീടുകളിൽതന്നെ കഴിയുക നിർദേശങ്ങളെല്ലാം ഭംഗിയായി ചെയ്യുക എന്നും പ്രധാനമന്ത്രി നമ്മെ ഓർമ്മിപ്പിച്ചു. മറ്റു രജ്യങ്ങളേക്കാൾ ഉപരി ഇന്ത്യമഹാരാജ്യം ഈ രോഗത്തെ എതിരിടാനുള്ള മുന്നൊരുക്കങ്ങൾ നല്ലവണ്ണം നടപ്പാക്കുന്നുണ്ട്. അതിൽ ഏറ്റവും എടുത്തുപറയേണ്ടതാണ്. നമ്മുടെ കേരളത്തിന്റെ ആരോഗ്യപ്രവർത്തനങ്ങൾ കാരണം വിദേശികൾവരെയും കേരളത്തിന്റെ ആരോഗ്യപ്രവർത്തനങ്ങളാൽ സുഖം പ്രാപിച്ചു. ഈ കൊറോണകാലത്തു പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഡ്യൂട്ടിക്കുവേണ്ടി സമയം മാറ്റിവെച്ച് ആരോഗ്യപ്രവർത്തനങ്ങളിൽ നമുക്ക് ഓരോരുത്തർക്കും സാന്ത്വനമേകികൊണ്ട് മുന്നോട്ടുപോവുകയാണ് നമ്മുടെ ആരോഗ്യപ്രവർത്തകർ. അവർ തരുന്ന സാന്ത്വനം, അവർ തരുന്ന കരുതൽ, വിശ്വാസം, അതിലുപരി സ്നേഹം.ഈ ഒരു സാഹചര്യത്തിൽ അവർ നമുക്കുവേണ്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.എല്ലാ ആരോഗ്യപ്രവർത്തകർക്കും ഒരു വലിയ സല്യൂട്ട് നല്കുകയാണ്. ഈ കൊറോണകാലത്ത് പ്രകൃതി സുരക്ഷിതമാണ്. കാരണം, ഈ സാഹചര്യത്തിൽ ജനങ്ങളെല്ലാം വീടുകളിൽത്തന്നെയാണ്. അതുകൊണ്ടുതന്നെ പ്രകൃതിയോടുള്ള ജനങ്ങളുടെ ക്രൂരമായ സമീപനം കുറഞ്ഞുവരുന്നുണ്ട്. ഈ അവസരത്തിൽ പ്രകൃതി കുറച്ചൊന്നു സന്തോഷിക്കട്ടെ. പച്ചപ്പെല്ലാം തിരികെ ലഭിക്കട്ടെ. ഈ കോവിഡ്കാലം വിട്ടുപോയാലും നമ്മളിങ്ങനെതന്നെ തുടരുക. അതായത് പ്രകൃതിയെ സ്നേഹിച്ച്, ഉപദ്രവങ്ങൾ ഒന്നും ഏൽപ്പിക്കാതെ ഇങ്ങനെതന്നെ മുന്നോട്ടു പോവുക. നമ്മൾ വീടുകളിൽനിന്നിറങ്ങിയാലും പ്രകൃതിയെ സ്നേഹിക്കുക. ഈ കൊറോണയെ തുരത്തിക്കളയുന്നതിനൊപ്പം തന്നെ നമ്മുക്ക് നമ്മുടെ സുന്ദരമായ ഭൂമിയെ സൃഷ്ടിക്കാം. പ്രളയത്തെ അതിജീവിച്ചവരാണ് നമ്മൾ. അതുപോലെതന്നെ ജാഗ്രതയോടെ പൊരുതി വിജയം കൈവരിക്കാം. നിർദ്ദേശങ്ങൾ ഭംഗിയായി പാലിച്ച് നമുക്ക് ഈ കൊറോണയെ അതിജീവിക്കാം.

സാവിയോ
3B ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം