ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി/അക്ഷരവൃക്ഷം/ശുചിത്വമുള്ള കൂട്ടുകാർ
ശ്യാമും കൂട്ടുകാരും സ്കൂളിൽനിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു. കളിച്ചുചിരിച്ച് സംസാരിച്ചുകൊണ്ടാണ് അവരുടെ വരവ്. പെട്ടെന്ന് ഒരു രൂക്ഷഗന്ധം അവർക്ക് അനുഭവപ്പെട്ടു. എല്ലാവരും മൂക്കുപൊത്തി. എന്തായിരിക്കും ഈ ദുർഗന്ധം? അവർ പരസ്പരം ചോദിച്ചു. കുട്ടികൾ ചുറ്റുപാടും നോക്കി. മുതിർന്നവരെല്ലാം മൂക്കും പൊത്തിക്കൊണ്ട് കടന്നുപോകുന്നുണ്ട്. അവരാരും ഒന്നും ശ്രദ്ധിക്കുന്നില്ല. എന്നാൽ ശ്യാം പറഞ്ഞു വരൂ കൂട്ടുകാരേ നമുക്ക് അത് എന്താണെന്ന് നോക്കാം. അവർ നോക്കുമ്പോൾ വഴിയരികിൽ ഒരു പൂച്ചക്കുട്ടി ചത്തു കിടക്കുന്നു. അവർക്ക് സങ്കടമായി. ഇതിന് എന്തുപറ്റിയതായിരിക്കും?ഏതെങ്കലും വണ്ടി തട്ടിയതായിരിക്കും. നമുക്ക് അതിനെ മറവുചെയ്യാം. ശ്യാം പറഞ്ഞു. അവർ തൊട്ടടുത്ത വീട്ടിൽനിന്നും ഒരു മൺവെട്ടി വാങ്ങി കുഴിയെടുത്ത് ആ പൂച്ചക്കുട്ടിയെ മറവുചെയ്തു. വീട്ടിലെത്താൻ വൈകിയതിൻറെ കാരണം അന്വേഷിച്ച ശ്യാമിന്റെ അമ്മയോട് അവൻ കാര്യങ്ങൾ വിവരിച്ചു. ഇതുകേട്ട അമ്മപറഞ്ഞു നിങ്ങൾ ചെയ്തത് വളരെ നല്ല കാര്യമാണ് മോനേ. അത് അവിടെക്കിടന്ന് അഴുകി അണുക്കൾ വ്യാപിച്ച് പകർച്ചവ്യാധികൾ ഉണ്ടാവുകയോ, കാക്കയോ മറ്റോ കൊത്തി കിണറ്റിലിട്ട് കിണർവെള്ളം മലിനമാകുകയോ ചെയ്യുമായിരുന്നു. എന്നാൽ നിങ്ങൾ ശരിയായ സമയത്ത് വേണ്ടതുപോലെ ചെയ്തു. അച്ഛനമ്മമാർ അവരെ അഭിനന്ദിച്ചു.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ