സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ രോഗപ്രതിരോധം - ലേഖനം
രോഗപ്രതിരോധം
രോഗപ്രതിരോധമെന്നാൽ ജീവിതത്തിന് വളരെ അത്യാവശ്യമായ കാര്യമാണ്.വ്യക്തിശുചിത്വവും സാമൂഹി കശുചിത്വവും പാലിച്ചാൽ നമുക്ക് രോഗ പ്രതിരോധശേഷി വർദ്ധിക്കും. ശുചിത്വംമാത്രമല്ല ശരിയായ ഭക്ഷണരീതിയും കൂടിയാണ് നമുക്ക് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നത്. ഓരോ വ്യക്തിയും വ്യക്തി ശുചിത്വം പാലിച്ചാൽ സമൂഹ ശുചിത്വം നിലനിൽ ക്കും.രോഗപ്രതിരോധത്തിനായി നാം പല മുൻകരുതലുകളും എടുക്കേണ്ടതുണ്ട്.ആദ്യം രോഗങ്ങൾ വരാതിരിക്കാൻ നാം ജാഗരൂഗരായിരിക്കണം.ശരീരത്തിനാ വശ്യമായ മാംസ്യം,കൊഴുപ്പ്, ധാതുലവണങ്ങൾ, ജീവകങ്ങൾ തുടങ്ങിയ പോഷകഘടകങ്ങളും ജലം നാരുകൾ തുടങ്ങിയ പോഷകേതര ഘടകങ്ങളും നാം കഴിക്കേണ്ടതുണ്ട് . പരിസ്ഥിതിമലിനീകരണവും ജീവിതശൈലികളും കാരണം മാരകമായ ചില രോഗങ്ങൾ വരാൻ സാധ്യതയു ണ്ട്.രോഗപ്രതിരോധത്തിൻ്റെ ഭാഗമാണ് ശുചിത്വം പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ്ഹൈജീൻ എന്ന വാക്ക്ഉണ്ടായിട്ടുള്ളത്.വ്യക്തികൾ സ്വയം പാലിക്കേണ്ട നിരവധി ആരോ ഗ്യ ശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളേയും ജീവിത ശൈലീ രോഗങ്ങ ളെയും ഒഴിവാക്കുവാൻ കഴിയും. കൊറോണ വൈറസ് എന്ന മാരകമായ രോഗത്തെ യും നമുക്ക് മുൻകരുതലുകളിലൂടെ നീക്കാം.രോഗ പ്രതിരോധശേഷി വർധിപ്പിക്കാം.-
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |