ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/അക്ഷരവൃക്ഷം/ഒന്നായി നേരിടാം

ഒന്നായി നേരിടാം

   തോൽക്കില്ല നമ്മൾ തോൽക്കില്ല നമ്മൾ
കോവി‍‍‍ഡിൻ മുമ്പിൽ തോൽക്കില്ല നമ്മൾ
ഈ മഹാ രോഗത്തിൻ മുമ്പിൽ
പതറില്ല നമ്മൾ പതറില്ല
നേരിടാം നമ്മൾക്ക് തുരത്തീടാം രോഗത്തെ
ലോകരക്ഷക്കായി നേരിടാം നമ്മൾക്ക്
പാലിക്കാം നമുക്ക് നിയമ നിർദ്ദേശത്തെ
പാലിക്കാം നമുക്ക് മുൻകരുതലിനെ
പേടിവേണ്ട ഭീതി വേണ്ട
ധൈര്യമായി നേരിടാം ഈ മഹാവ്യാധിയെ
ജീവൻ നശിപ്പിച്ചും നാശം വിതച്ചും
ഈ മഹാവ്യാധി പടർന്നിടുമ്പോൾ
ഒന്നായി നേരിടാം ഒന്നായി നേരിടാം
നാടിൻ സുരക്ഷയ്ക്കായി ഒന്നായി നേരിടാം
  

അംജിത്ത് അജയകുമാർ
5 ഗവ.ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത