തേനൂറും കൊതിയങ്ങ് വായിലിപ്പോൾ
അണകൾ കോച്ചും വിധം ആസ്വദിപ്പാൻ
ചക്കയും മാങ്ങയും തണ്ണിമത്തനും
വിശാലമാം ലോകം തീർത്തതിപ്പോൾ.
കാകനെ കുയിലിനെ മിത്രമാക്കാൻ
പുഴുവിനെ പുല്ലിനെ ഉമ്മ വയ്ക്കാൻ
കീടങ്ങളെ ചെറു ജന്തുക്കളെ
കൂട്ടിരിപ്പാൻ നമ്മെ വിളിച്ചിടും നാൾ.
ഏടുകൾ പലതിതു പിന്നിട്ടു നാം
ചാടുന്നു മേടുകൾ ദീർഘങ്ങളായ്
ഇരുപതേ ഇരുപതിൻ പാച്ചിലാണേൽ
നീട്ടുന്നു കുഴിമാടമേറെയേറെ.
ഗുരുവിനെ ബന്ധുവാം മിത്രങ്ങളെ
കണ്ടിടാൻ തൊട്ടിടാൻ വിലക്കിടും നാൾ
ചുവരുകൾക്കുള്ളിൽ അടച്ചിരിപ്പാൻ
വിളിച്ചോതപ്പെട്ടതാമീ കാലമേ.
നിപ്പ,പ്രളയം മഹാമാരിയെ
കെടുത്തി ചവിട്ടിയകറ്റിയപ്പോൾ
കെടാത്തതാം ദീപം കൊളുത്തീടുവാൻ
കൈകൾ കോർത്തിന്നിതാ മുന്നേറി നാം
വളർത്തിടും ഞങ്ങൾ ഞങ്ങളാം കലകളെ
ചെറുത്തിടും ഞങ്ങൾ ദുരന്തമീ വേളയെ
തുരത്തിടും ഞങ്ങൾ ചിത്തത്തിന്നവസ്ഥയെ
എന്തെന്നാൽ,ഇത് കോവിഡ് കാലം,...