എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധവും ശുചിത്വവും
രോഗപ്രതിരോധവും ശുചിത്വവും
2020-ൽ നേരിടുന്ന ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ്- 19- അല്ലെങ്കിൽ കൊറോണ വൈറസ്. ശുചിത്വവും രോഗപ്രതിരോധവും കൊറോണയെ അകറ്റി. നമ്മുടെ കേരള സർക്കാർ നിർദേശിച്ച പ്രകാരം രോഗ വ്യാപനത്തിന്റെ വേഗതയും തീവ്രതയും കുറയ്ക്കാൻ ലോക് ഡൗൺ സഹായിക്കുന്നു. മറ്റു രാജ്യങ്ങളിൽ നിന്നും വന്ന പ്രവാസികൾ മൂലമാണ് കൊറോണ വൈറസ് ആദ്യമായി കേരളത്തിൽ കാണപ്പെട്ടത്. അവരുടെ സംസർഗ്ഗം മൂലം ഈ വ്യാധി പടർന്നുകൊണ്ടിരിക്കുകയാണ്. ലോക് ഡൗൺ പിൻവലിക്കുന്ന സാഹചര്യത്തിൽ ഏങ്ങനെ ഈ വ്യാപനം പിടിച്ചു നിർത്തിനാകും എന്നാണ് ഇനി ചിന്തിക്കേണ്ടത് . ലോക്ഡൗണിനു ശേഷം ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. .പ്രധാനമായും വ്യക്തി ശുചിത്വം. അത് ജീവിതത്തിന്റെ ഭാഗമാക്കി വേണം മുന്നോട്ടു പോകാൻ .കൃത്യമായ ഇടവേളകളിൽ കൈകാലുകൾ കഴുകുക. ഇടയക്കിടെ മുഖത്ത് സ്പർശിക്കാതിരിക്കുക. പുറത്തിറങ്ങുമ്പോഴെല്ലാം മാസ്ക് ധരിക്കുക ,പൊതു സ്ഥലങ്ങളിൽ തുപ്പുന്ന സ്വഭാവം ഒഴിവാക്കുക, പൊതു ശുചി മുറികൾ ഉപയോഗിക്കുന്നത് കുുറയ്ക്കുക അത്യാവശ്യങ്ങൾക്കല്ലാതെ പൊതുസ്ഥലങ്ങളിൽ പോകാതിരിക്കുക, വലിയ തിരക്കുള്ള ചടങ്ങുകൾ ഒഴിവാക്കുക, കൂട്ടം കൂടാനുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക തുടങ്ങിയവയെല്ലാം നമ്മുടെ ശീലങ്ങളായി മാറണം. പ്രായം കുറഞ്ഞവരും പ്രതിരോധശേഷി കുറഞ്ഞ വരും ആൾകൂട്ടങ്ങൾ പരമാവധി ഒഴിവാക്കുക. ലോക് ഡൗൺ കഴിഞ്ഞാലും കോവിഡ് ബാധയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നു എന്ന ബോധ്യത്തോടെ ക്യത്യമായ മുൻകരുതലുകൾ എടുത്തു വേണം പുറത്തിറങ്ങാൻ. അകലം പാലിക്കൽ, കൈ കഴുകൽ, സാനിറ്ററൈസർ ഉപയോഗം എന്നിവ ജീവിതശൈലിയാകണം. ഇവ ശീലമാക്കിയ രാജ്യങ്ങളിൽ കൊറോണയുടെ വ്യാപനം കുറവാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ചെക്കാേസ്ലോവാക്യ പോലുള്ള രാജ്യങ്ങൾ ഉദാഹരണം. ലോക്ഡൗണിനു ശേഷമുള്ള പ്രാഥമിക ഘട്ടത്തിലാണ് അധിക ശ്രദ്ധ വേണ്ടത്. യാത്രാവിലക്ക് നീങ്ങിയാൽ രോഗബാധയുള്ള രാജ്യങ്ങളിൽ നിന്നും ധാരാളം പേർ നമ്മുടെ സമൂഹത്തിൽ എത്തിച്ചേരും. ഈ സമയത്ത് നിയന്ത്രണങ്ങൾ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ലെങ്കിലും നാം വ്യക്തിപരമായ നിയന്ത്രണങ്ങളിലൂടെ മഹാമാരി വീണ്ടും പടർന്നു പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. വ്യക്തികൾ മാത്രമല്ല , സ്വകാര്യ സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും എല്ലാം കൈ കഴുകാനുള്ള സംവിധാനവും സാനിറ്റൈസറും സജ്ജമാക്കിയിരിക്കണം. അകലം പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കപ്പെടണം. അടഞ്ഞുകിടക്കുന്ന ഓഫീസുകൾ തുറക്കുമ്പോൾ സ്വാഭാവികമായും തിരക്കുണ്ടാകും. ഈ തിരക്കു നിയന്ത്രിക്കാനുള്ള പ്രത്യേക ക്രമീകരണങ്ങൾ നടത്തിയ ശേഷം മാത്രമേ ഓഫീസുകൾ തുറക്കാവൂ. മാസ്‍കുകൾ നിർബന്ധമാക്കണം. മാസ്ക് നമ്മുടെ മാത്രമല്ല ചുറ്റുമുളളവരുടെ സംരക്ഷണം കൂടി ഉറപ്പു വരുത്തുന്നുണ്ട്. ആശുപത്രിയിൽ രോഗികളുടെ കൂട്ടിരുപ്പുകാരുടെ എണ്ണം കുറയ്ക്കണം. പ്രായമേറിയവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും പ്രത്യേക പരിഗണന ആശുപത്രികളിൽ വേണം. പെട്ടെന്ന് ന്യുമോണിയ, ശ്വാസതടസ്സം എന്നിവയുണ്ടായാലും കോവിഡ് പരിശോധന നടത്തണം. പൊതു സ്ഥലങ്ങളിൽ തുപ്പുക, മാലിന്യം തള്ളുക തുടങ്ങിയവ ശക്തമായ നിയമത്താൽ സർക്കാർ പൂർണ്ണമായും ഇല്ലാതാക്കണം. ഇത്തരം മഹാമാരികൾ ഓരോ മനുഷ്യരുടെയും സമൂഹത്തിന്റെയും ആരോഗ്യ, ശുചിത്വ ശീലങ്ങളിൽ ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നതു സുനിശ്ചിതമാണ്.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |