സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/അക്ഷരവൃക്ഷം/മഴത്തുള്ളി

മഴത്തുള്ളി

മുറ്റം നിറയെ മഴവെള്ളം..
ഈ മുറ്റം നിറയെ മഴവെള്ളം .. തുള്ളികളായ് 
വീണങ്ങനെയൊഴുകേ
പലരും ആർത്തു രസിക്കുമ്പോൾ
ഓർക്കുക നമ്മളിലനവധി പേർ കുടിവെള്ളം കിട്ടാതുഴലുന്നു..
ഒരോ തുള്ളികൾ ചിന്നിച്ചിതറി പാരിടമാകെ വീഴുമ്പോൾ പലരും മഴയുടെ മായികതയിൽ മുഴുകുന്നു....   കവിതകൾ കഥകൾ എന്നിവ പിറവി കൊള്ളുന്നു..
ഓർക്കുക നമ്മൾ മഴയുടെ
ഭീകരതാണ്ഡവം കാറ്റായ് സുനാമിയായ് മഹാപ്രളയമായി എത്തീടാം... അപ്പോൾ നമ്മൾപറയുന്നു  ഈ മഴ
വല്ലാത്തൊരു  മഴയായി പോയെന്ന്‌...
പലതുള്ളി പെരുവെള്ളമായി മഹാസാഗരമായി മാറി ത്തീരുന്നു  ....കാർഷിക പുരോഗതിക്കായ് നാടിൻനന്മക്കായ്  ഇനിയും വേണം തോടുകളും കുളങ്ങളും പുഴകളും
നശിക്കാതെ മലിനമാകാതെ..
സ്നേഹിക്കുക നമ്മൾ പ്രകൃതിയെ പെറ്റമ്മയെ 
പിറന്ന മണ്ണിനെ
അറിവില്ലാത്തവർക്ക്
പറഞ്ഞു കൊടുക്കുക.
നമ്മൾ മറക്കരുത് മറവി അരുത് പ്രകൃതി മാതാവിനെ 
പഠിക്കണം നമ്മൾ നാടിനെ അറിയണം വിവേകമുള്ളവരായി 
തീരണം ഇനിയുള്ള
തലമുറയെങ്കിലും

അരവിന്ദ് കൃഷ്ണ എ.പി
9 C സെന്റ്‌ മേരീസ് ഹൈസ്കൂൾ കൂടത്തായി
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത