ഇതെന്തു കാലമിതു കാലമേ ? കേട്ടുകേൾവിയില്ലാത്തോരു കാലമേ'..... മുത്തശ്ശി കഥയിലില്ലത്തോരു...... ഐതീഹ്യ മാലയിൽ പറയാത്തൊരു ...... അറബിക്കഥകളിൽ കേൾക്കാത്തൊരു ........ പൂട്ടിയിടലിൻ കാലമേ? രക്ഷയില്ല.... രക്ഷയില്ലയീക്കാലത്ത് പണ്ഡിതനും പാമരനും ഒരു പോൽ ദുരിതത്തിലായ് പിന്നെ ഞാനോ? സങ്കടം തന്നെ സങ്കടം തന്നെ എന്നാലും തടവറയിൽ നാം പോരാടുന്നു സൂക്ഷമമാം പുതിയ അഥിതിക്കെതിരെ വിജയിക്കും' ഞങ്ങൾക്കട്ടായം ഇനിയുള്ള മുത്തശ്ശി കഥകളിൽ ഇക്കാലവും കഥയായ് വന്നിടുംക്കട്ടായം