ആമുഖം

പൂക്കോട്ടൂര്‍ പഞ്ചായത്തിലെ 1979 കാലയളവില്‍ ആറാം വാര്‍ഡിലെ പടിഞ്ഞാറെ മുതിരിപ്പറംബ ഭാഗത്തും ഇപ്പോഴത്തെ ചീനിക്കല്‍ പ്രദേശത്തുമുള്ള കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാത്തിന് വളരെ അകലെ പോയി പഠിക്കേണ്ട ഒരു സാഹചര്യമായിരുന്നു. ഇന്നുള്ള പഞ്ചായത്ത് റോഡുകളോ പാലങ്ങളോ ഉണ്ടായിരുന്നില്ല മഴക്കാലങ്ങളില്‍ വെള്ളം മൂടി തോടും പാടവും ഒന്നായി കുട്ടികള്‍ക്ക് അറവങ്കര സ്കൂളിലേക്ക് പോകാന്‍ വളരെ വിഷമമായിരുന്നു. അന്ന് ഈ പ്രദേശത്ത് ഒരു ഏല്‍.പി.സ്കൂള്‍ അനുവദിച്ചു കിട്ടുന്നതിന് വേണ്ടി മന്നേത്തൊടി മുഹമ്മദ് മാസ്റ്റര്‍ ഇവിടത്തെ ജനങ്ങളെ വിളിച്ചു കൂട്ടി. മദ്രസ കമ്മിറ്റി കാരെ ചെന്നു കാണുകയും അവരുടെ ഉടമസ്തതയില്‍ സ്കൂള്‍ അനുവദിച്ചു കിട്ടുന്നതിനു വേണ്ടി പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. അന്നത്തെ പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാരാട്ട് മുഹമ്മദ് ഹാജിയെ എം.സി.എം ബാപ്പുട്ടി ഹാജി, എം. അബ്ദുള്ള ഹാജി, എം.മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ സ്കൂള്‍ അനുവദിച്ചു കിട്ടാന്‍ ആവശ്യപ്പെട്ടു. അന്നത്തെ എം.എല്‍.എ സീതി ഹാജിയെ ആവശ്യം അറിയിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയ 1979ല്‍ വെസ്റ്റ് മുതിരിപ്പറംബ് ഭാഗത്തേക്ക് ഒരു എല്‍.പി. സ്കൂള്‍ അനുവദിക്കുകയും ചെയ്തു. അന്ന് മദ്രസ കെട്ടിടത്തിലായിരുന്നു തുടക്കം. ആദ്യ നിയമനം ലഭിച്ച അധ്യാപിക ശ്രീമതി ടി. ബിയ്യക്കുട്ടി ആയിരുന്നു.

"https://schoolwiki.in/index.php?title=M_A_L_P_S_WEST_MUTHIRIPARAMBA&oldid=198115" എന്ന താളിൽനിന്ന് ശേഖരിച്ചത്