സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ഗ്രന്ഥശാല

വാളിനേക്കാൾ മൂർച്ചയാണ് വാക്കുകൾക്ക്, അതുകൊണ്ടു തന്നെ വാക്കുകൾ ഇഴ ചേർത്തുവെച്ച പുസ്തകങ്ങളുടെ വായനയാണ് മനുഷ്യന്റെ മാനസിക വളർച്ചയ്ക്ക് ഏറ്റവും അനിവാര്യം. ഒരു നല്ല പുസ്തകം ഒരു മികച്ച സുഹൃത്തിന്‌ തുല്യമാണ്. ലോകം എത്ര മാറിയാലും വായനയുടെ പ്രാധാന്യം കുറയുന്നില്ല, പുതുതലമുറയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തുന്നതിനും അവരിൽ വായനാശീലം വളർത്തുന്നതിനും സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു 25000 ലേറെ പുസ്തകങ്ങളും മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പത്രങ്ങളും സമകാലീന മാസികകൾ, എൻസൈക്ലോപീഡിയ, പഠനത്തിനാവശ്യമായ സി ഡികൾ, റഫറൻസ് ഗ്രന്ഥങ്ങൾ തുടങ്ങിയവയും സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്.