സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ഒന്നിച്ച് അതിജീവിക്കാം

ഒന്നിച്ച് അതിജീവിക്കാം

കേറിയിരിക്കു വീടിനകത്ത്
അതിജീവിക്കാം, ഇൗ വിപത്ത്
കൈകൾ നന്നായി കഴുകീടേണം,
മാസ്ക്കുകളാണേൽ ധരിച്ചീടേണം,
അകന്നു നിന്നാൽ പിന്നീടടുക്കാം
വ്യക്തിശുചിത്വം കൂടെ കരുതാം.
രാപകലോളം അധ്വാനിക്കും
മാലാഖമാർ നഴ്സുമാരും
പുറത്തു നിന്നും അകത്ത് കേറ്റും
രക്ഷകന്മാർ പോലീസും
ചെയ്യും നന്മകൾക്കായിട്ട്,
അർപ്പിച്ചീടേണം നന്ദി.
ഭയമോ വേണ്ട ; ജാഗ്രത വേണം
എന്നും ഒരുമിച്ചുണ്ടാകാൻ
പ്രതിരോധിക്കാം നമ്മൾക്ക്
നല്ലൊരു നാളേയ്ക്കായിട്ട്
എങ്കിൽ വീട്ടിലിരുന്നീടാം
ഒന്നിച്ചതിജീവിച്ചീടാം.
 

വിഷ്ണുപ്രിയ
10 D സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത