സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗ്രാമീണ അന്തരീക്ഷം

നാല് ക്ലാസ്സ്‌ മുറികളും ഓഫീസ് റൂമും ചേർന്നതാണ് സ്കൂൾ കെട്ടിടം. മേൽകൂര ഓട് മേഞ്ഞതാണ്. ഭിത്തി കല്ല് കൊണ്ട് കെട്ടിയതാണ്. തറ ടൈൽ ചെയ്തിരിക്കുന്നു. സ്കൂളിനോട് ചേർന്നു രണ്ട് ടോയ്ലറ്റ്, രണ്ട് മൂത്രപ്പുര, കഞ്ഞിപ്പുര എന്നിവയുണ്ട്. കുടിവെള്ളം ലഭ്യമാക്കുന്നതിന് സ്കൂളിനോട് ചേർന്നു കിണർ ഉണ്ട്. ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിന് ഗ്യാസ് കണക്ഷനും ഉണ്ട്. കുട്ടികൾക്ക് ശുദ്ധവായു ലഭ്യമാകത്തക്ക തരത്തിലുള്ള കെട്ടിടവും കുട്ടികൾക്ക് ആവശ്യമായ ബെഞ്ച്, ഡസ്ക്, ബോർഡ്‌ എന്നിവയും ഉണ്ട്.