വിദ്യാരംഗം കലാ സാഹിത്യവേദി

വായനദിനം ജൂൺ 19 ,2017-18

വായനാദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം 2017-18 സെന്റ്;ജോസഫ് എച്ച്.എസ്.എസ് ചെങ്ങൽ

===== ജൂൺ 19 വായനാദിനം ===== പി.എൻ പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ച് ജൂൺ 19-ാം തിയതി വായനാദിനമായി ആചരിച്ചു.സംസ്കൃത യൂണിവേഴ്സിറ്റി പ്രൊഫസർ ഉദ്ഘാടനം ചെയ്തു.അക്ഷര പൂക്കളം നിർമ്മിച്ച് കുട്ടികൽ അന്നേ ദിനം ആഘോഷിച്ചു.വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.താളിയോല പ്രദർശനവും ഉണ്ടായിരുന്നു.മികച്ച പുസ്തകാസ്വാദനക്കുറിപ്പ്,വായനാമൂല ക്രമീകരണം,സാഹിത്യ ക്വിസ്,പോസ്റ്റർ ഡിസൈനിംഗ്,തുടങ്ങിയമത്സരങ്ങൾ വായനാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ ജൂലൈ 4 റേഡിയോ പ്രക്ഷോപന പരിപാടി നടത്തിവരുന്നു. ജൂലൈ 12 വിവിധ സാഹിത്യക്ലബുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നാടൻപാട്ടിന്റെ ദൃശ്യാവിഷ്കാരം നടത്തി.കുട്ടികളുടെ സാഹിത്യാഭിരുചിവർദ്ധിപ്പിക്കാൻ കഥ,ഉപന്യാസം,കവിത,എന്നീ മത്സരങ്ങൾ സംഘടിപ്പിച്ച് വരുന്നു.


2018 വായനാദിനം
പി.എൻ പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ച് ജൂൺ 19-ാം തിയതി വായനാദിനമായി ആചരിച്ചു.ശങ്കരാ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ വായനാവാരം ഉദ്ഘാടനം ചെയ്തു. "പുസ്തകങ്ങളിൽ എന്തുണ്ട് "എന്ന കവിത ചൊല്ലി. ക്ലാസ്സ് മുറികളിൽ സംഘടിപ്പിച്ച റീഡിംഗ് കോർണർ ആകർഷകമായിരുന്നു.സാഹിത്യ ക്വിസ്, പോസ്റ്റർ മത്സരം, വായനാക്കുറിപ്പ്, കഥാവായന എന്നിവ നടത്തി.പുസ്തക റാലി സംഘടിപ്പിച്ചു.
കഥകളി ശില്പശാല
1/12/18 ൽ കഥകളിയെ അറിയുക പ്രചരിപ്പിക്കുക എന്ന വലിയ ലക്ഷ്യത്തോടെ കഥകലി ശില്പശാല സംഘടിപ്പിച്ചു.കലാകാരനായ പ്രദീപ് രാജ പാറക്കടവ് ആണ് കഥകളി വേഷമിട്ടത്.മുരളിധരൻ മാസ്റ്റർ കഥകളി സെമിനാർ അവതരിപ്പിച്ചു. ഹനുമാനും ഭീമസേനനുമാണ് രംഗത്ത് നിറഞ്ഞാടിയത്.