അതിജീവനം

അതിജീവനം
ചൈനയിൽ വുഹാനിൽ
ജനിച്ചൊരി കൊറോണ.
രാജ്യങ്ങളെ ശവപറമ്പാക്കി
 കൊറോണ മുന്നേവേ,
 തുരത്താം നമുക്കി മഹാമാരിയേ
 അതിജീവിക്കണം നമുക്കി -
വൻ ദുരന്തത്തെ.
 അതിജീവനത്തിൽ ഗാഥകൾ രചിച്ച
കേരളത്തിൽ പ്രിയപുത്രൻമാരല്ലോ നമ്മൾ.
 പ്രളയവും നിപ്പയും തളർത്താത്ത
ധീരരാം നമ്മളെ തളർത്തി ല്ല
 ഇനി ഒരു വൈറസ്സ് ദുരന്തവും.
 സുരക്ഷിതത്ത്വത്തിൽ കാവലായ്
 ശുചിത്വം ശീലിച്ചവർ നമ്മൾ
കൈ കഴുകിയും മുഖാവരണം ധരിച്ചു
 സംരക്ഷിക്കാം നമ്മൾ തൻ സോദരങ്ങളെ
 അകന്നു നിന്നും ചേർത്തു നിർത്തിടും
 നമ്മൾ തൻ മാനവ കുലത്തെ
ആഘോഷങ്ങളില്ല ആർഭാടങ്ങളില്ലാതെ
ഒത്തുച്ചേരലിൻ അകമ്പടിയില്ലാതെ
ചെറുത്തു നിന്നും തുരത്തീടും നമ്മളി -
കൊറോനയെന്ന ദുരന്തത്തേയും
നമിക്കാം നമുക്കീ ആരോഗ്യ വകുപ്പിനെ
 നമിക്കാം നമുക്കീ കാക്കിപ്പടയേയും
 സംരക്ഷണത്തിൽ വൻ കപചം തീർക്കുമിവർ
 ദൈവത്തിൽ സ്വരൂപങ്ങൾ തന്നെയോ?
നേരിടാം ഒരേമനസോടെ ഈ കൊറോണയേ
 അതിജീവിക്കാം നമുക്കീ വൻ ദുരന്തത്തേയും
 

അബിൻ ജോസഫ്
8 B സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത