പ്രവേശനോത്സവം

Praveshanolsavam1 ജൂൺ 1ന് പ്രവേശനോത്സവം സമുചിതമായി ആഘോ‍ഷിച്ചു പുതുതായി സ്കുുളിലേക്ക് എത്തിച്ചേർന്ന കുട്ടികൾക്ക് സ്ക്കുൾ ഹെഡ്മിസ്ട്രസ് അധ്യാപകർ കുട്ടികൾ എല്ലാവരും ചേർന്ന് സ്വാഗതമരുളി കുട്ടികൾ വിവിധ കലാരരിപാടികൾ അവതരിപ്പിച്ചു

പരിസ്ഥിതി ദിനം

Paristhithi dinam1
ജൂൺ 5ന് പരിസ്ഥിതി ദിനം അഘോഷിച്ചു. കർഷകരെ ആദരിക്കൽ,മരമൂത്തശ്ശീയെ ആദരിക്കൽ, വൃക്ഷത്തൈ വീതരണം ഇവ നടത്തി

വായനാ ദിനം

  ജൂൺ 19 വായനാ ദിനം കേരളത്തിലെ ആദ്യ ഗ്രന്ഥശാല കർത്താവായ പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 സെന്റ് ജോസഫ് സ്ക്കുളിലും വായന കളരി അരംഭീച്ചു. ജൂൺ26വരെ നിണ്ടതായിരുന്നു സ്ക്കുളിലെ വായനാവാരം. സ്ക്കുൾ ക്ലാസ് ലൈബ്രറി 2018-2019 ഉദ്ഘാടനം, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു മണിക്കൂർ വായന, വായനക്വിസ്,കവിത കഥ രചന മത്സരം എന്നിവ നടത്തി. മികച്ച രചനകൾ കാഴ്ച്വെവെച്ച കൂട്ടുകാർക്ക് ഗസ്സൽ ഗായകൻ കൈനകരി അപ്പച്ചൻ സമ്മാന ദാനവും നടത്തി .

സ്ക്കുൾ പാർലമെന്റ് ഇലക്ഷൻ

 

സ്ക്കുൾ വിദ്യാർത്ഥി പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി സ്ക്കുളിൽ പാർലമെന്റ് ഇലക്ഷൻ നടത്തി.

എക്കോ ക്ലബ്ബ്

 

2008-2009 അദ്ധ്യായനവർഷത്തിൽ കേരളാസ്റ്റേറ്റ് കൗൺസിൽ ഫോർ സയ൯സ് ടെക്നോളജി &

എൻവിറോൺമെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന മത്സരത്തിൽ ആലപ്പുഴ ജില്ലയിലെ ഏറ്റവും നല്ല എക്കോ ക്ലബ്ബിനുള്ള പുരസ്കാരം ലഭിച്ചു.തിരുവനന്തപുരത്ത് വെച്ച് നടന്ന വർക്ക് ഷോപ്പിൽ ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി 50000 രൂപ അനുവദിച്ചു.

സീഡ് ക്ലബ്ബ്

 

പ്രകൃതിയെ അനിയന്ത്രിതമാം വിധം ചൂഷണം ചെയ്തുകൊണ്ട് മനുഷ്യൻ നടത്തുന്ന വിവേക രഹിതമായ കൈകടത്തലുകൾക്കെതിരെ പ്രതികരിക്കാനും ഭാവിയുടെ വാഗ്ദാനങ്ങളായ കുരുന്നു മനസ്സുകളിൽ പ്രകൃതി സ്നേഹത്തിന്റെ വിത്തുകൾ പാകാനും പരിസ്ഥിതി ക്ലബ് അംഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.ചിങ്ങം 1 കർഷക ദിനം ക്ലബിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. ഈ ദിനത്തിൽ ആലപ്പുഴ ജില്ലയിലെ മികച്ച കർഷകനായ ശ്രീ സുരേഷ് കുമാർ അവർഗളെ ആദരിക്കുകയും പച്ചക്കറി വിത്ത് വിതരണോൽദ്ഘാടനം നടത്തുകയും ചെയ്തു. ജൈവ പച്ചക്കറി കൃഷി ചെയ്യുന്ന കുട്ടികളുടെ മാതാപിതാക്കളെ ആദരിച്ചു. ഔഷധ സസ്യ ഉദ്യാന ഉദ്ഘാടനം ആലപ്പുഴ സബ് കളക്ടർ ശ്രീ എം.വി.ആർ. കൃഷ്ണ തേജ ഐ. എ.എസ് നടത്തി. കഴിഞ്ഞ വർഷം സ്കൂളിൽ നട്ടു വളർത്തിയ ഫ്രൂട്ട് ഗാർഡനിൽ നിന്നും ഈ വർഷം വിളവെടുപ്പ് നടത്തുവാൻ സാധിച്ചു.

സയൻസ് ക്ലബ്

   ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ബാല ശാസ്ത്ര കോൺഗ്രസ്സിൽ യു.പി എച്ച്. എസ് വിഭാഗത്തിൽ കുട്ടികൾ പങ്കെടുക്കുകയുണ്ടായി തൃശ്ശൂരിൽ വെച്ചു നടന്ന ബാല ശാസ്ത്ര കോൺഗ്രസ്സിൽ സീനിയർ വിഭാഗത്തിൽ റോസ് മേരി ടി. ജെ ,ജോയിസ് സോണി, മരിയ സ്റ്റാൻലി, മറീന മരിയ സാബു, മെറിൻ മേഴ്സി സാബു എന്നിവ അവതരിപ്പിച്ച mosquito repellent plantsഎന്ന പ്രോജക്റ്റ് ബി ഗ്രേഡിന് അർഹമായി. 

ഗണിത ക്ലബ്

      സബ് ജില്ല, ജില്ല, സംസ്താന തലങ്ങളിൽ ഗണിത ശാസ്ത്ര മേളയിൽ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചു

സാമൂഹ്യശാസ്ത്ര ക്ലബ്

  സബ് ജില്ല, ജില്ല, സംസ്താന തലങ്ങളിൽ സാമൂഹ്യ ശാസ്ത്ര മേളയിൽ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചു

കനോസ ബഡ്സ്

    കനോസയിലെ വിശുദ്ധ മാഗ്ദലിന്റെ അരൂപിയിൽ പെൺ കുട്ടികളെ വാർത്തെടുക്കുന്നതിനായി ഈ സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് കനോസ ബഡ്സ്. സാമ്പത്തികമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നിൽക്കിന്ന കുട്ടികളുിടെ ഇടയിലാണ് ഇതിന്റെ പ്രവർത്തനം.

സ്പോർട്സ്

 


   സംസ്ഥാന തലത്തിൽ ‍‍ഷട്ടിൽ ബാഡ്മിന്റൻ ജൂനിയർ വിഭാഗത്തിൽ 2ാം സ്ഥാനത്തിന് അ‍ഞ്ജന ബെന്നി,ഗ്രേസി,‍‍ഷിഫാന എന്നിവർ അർഹരായി. സീനിയർ വിഭാഗത്തിൽ 6ാം സ്ഥാനത്തിന് അന്ന ഗേൺസാൽവസ്, കാതറിൻ വിൻസി എന്നിവർ അർഹരായി . ബോൾ ബാഡ്മിന്റൻ പെൺകുട്ടികളുടെ സീനിയർ വീഭാഗത്തിൽ അശ്വതി എസ്, അശ്വിനി അശോകൻ, ദൃശൃ എജെ അബിരാമി ബി എന്നിവർ 2ാം സ്ഥാനവും കരസ്ഥമാക്കി

'ടേബിൾ ടെന്നിസ് സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ട്രീസ ചെറിയാൻ, റിയ ബൈജു എന്നിവർ 5ാം സ്ഥാനവും കരസ്ഥമാക്കി സംസ്ഥാനതല മത്സരത്തിൽ നിന്ന് ദേശീയതലത്തിലേക്ക് മത്സരിക്കാൻ അവസരം ലഭിച്ച ബാസ്ക്കറ്റ്ബോൾ ടീമിലെ അംഗങ്ങൾളായ ജയലക്ഷ്മി വി ജെ, നീതു.എസ്,ഗോഡ്സി റ്റി ജോസഫ് എന്നിവരും ടേബിൾ ടെന്നീസിൽ കാറ്റ്വിലിൻ മരിയ മെൻ‍ഡർ, ട്രീസ ചെറിയാൻ, റിയാ ബൈജു എന്നിവരും, ബോൾ ബാഡ്മിന്റനിൻ അശ്വതി അശോകനും അതാത് വിഭാഗങ്ങളിൽ 3ാം സ്ഥാനം കരസ്ഥമാക്കി.' ദേശീയ തലത്തിൽ കേരള ടീമിനെ നയിച്ചത് കായിക കേരളത്തിന്റെ ഭാവി വാഗ്ദാനമായ നമ്മുടെ സ്കുളിലെ കുമാരി ജയലക്ഷ്മി വി ജെ. ആണെന്ന കാര്യം സാഭിമാനം അറിയിച്ചുകൊള്ളട്ടെ.

നല്ല പാഠം

    സ്ക്കുളിലെ നല്ലപാഠം പ്രവർത്തനങ്ങൾക്ക് ഈ അധ്യയനവർഷം നാന്ദി കുറിച്ചത് പിതാവിന്റെ ആകസ്മികമായ മരണംമൂലം ഉപജീവന മാർഗ്ഗം ഇല്ലാതായ 8ാം ക്ലാസ് വിദ്യാർത്ഥിനിയുടെ മാതാവിന് ഒരു തയ്യൽ മെഷിൻ നൽകി കൊണ്ടാണ് .
ഒാണാഘോഷത്തിന്റെ ഭാഗമായി ആലപ്പുഴയുടെ പല ഭാഗങ്ങളിൽ നിന്നുള്ള ഭിന്നശേഷി വിഭാഗത്തിൽപെട്ട 5 ആൺകുട്ടികൾക്ക് ഒാണക്കോടി, ഒാണകിറ്റ് ആയിരം രൂപ ഇവ നല്കി ആദരിച്ചു.
എറ്റവും ദുർബലമായ ഒരു സമൂഹത്തിനുവേണ്ടി മുന്നോട്ട് ഇറങ്ങുക എന്ന ആശയത്തോടെ നല്ല പാഠം പ്രവർത്തകർ പുന്നപ്ര പത്താം പിയുസ് പള്ളിക്കു സമീപം 6ാം വാർഡിലെ നിർദ്ധനരായ ഒരു കുടുംബത്തെ സഹായിക്കാൻ തീരുമാനിച്ചു. ജന്മനാ ചലനശേഷിയില്ലാത്ത രണ്ട് ആൺമക്കളെ പോറ്റാൻ ഇളയ മകന്റെ കൂലിവേലയിൽ ആശ്രയിച്ച് ഒരു ഒറ്റമുറിഷെഡ്ഡിൽ ജീവിതം തള്ളിനീക്കുന്ന ഒരമ്മയ്ക്കാണ് സഹായഹസ്തം നീട്ടിയത്. പഞ്ചായത്തിന്റെ സഹായത്താൽ തുടങ്ങിയതും സാമ്പത്തിക പരാധീനതകളാൽ മുടങ്ങിയതുമായ ഭവന പൂർത്തീകരണം എന്ന സ്വപ്നം ഞങ്ങൾ സാധ്യമാക്കി, കൃസ്തുമസ് സമ്മാനമായി നൽകി. ഭവനത്തിന്റെ താക്കോൽ ദാനം ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പു മന്ത്രി ശ്രീ ജി. സുധാകരൻ നിർവ്വഹിച്ചു.

കേരളക്കരയെ ഒന്നാകെ ദുഖത്തിലാഴ്ത്തിയ ഓഖി ദുരന്തത്തിലും നല്ലപാഠം പ്രവർത്തകരുടെ നിസ്സീമമായ സഹകരണമുണ്ടായി. വിദ്യാലയത്തിലെ കൃസ്തുമസ് ആഘോഷങ്ങൾ പരിപൂർണ്ണമായി ഒഴിവാക്കി അനധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സമാഹരിച്ച രണ്ടു ലക്ഷം രൂപ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി വി.ടി യുടെ നേതൃത്വത്തിൽ നല്ലപാഠം പ്രവർത്തകരും അധ്യാപക പ്രതിനിധികളും തിരുവനന്തപുരം അതിരൂപതാമെത്രാൻ റൈറ്റ് റവ. ഡോ. സൂസപാക്യം പിതാവിനെ സന്ദർശിച്ച് ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി.
മാവേലിക്കര രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സോഷ്യൽ സർവീസ് സംഘടനയായ കായംകുളം 'ചേതന'യുടെ നേതൃത്വത്തിൽ നടത്തിയ 'ആശാകിരണം കേശദാന പദ്ധതി'യിലൂടെ ഇരുന്നൂറോളം വിദ്യാർത്ഥികളും ഏതാനും അധ്യാപകരും അമ്മമാരും കാൻസർ രോഗികൾക്കായുള്ള വിഗ്ഗ് നിർമ്മാണത്തിന് മുടി ദാനം ചെയ്തു

റോഡ് സേഫ്റ്റി ക്ലബ്

   റോ‍‍ഡ് സേഫറ്റി ക്ലബ് അംഗങ്ങൾ രാവിലെയും വൈകുന്നേരവും സ്കുളിന്റെ മുൻവശത്തെ റോഡിൽ ട്രാഫിക്ക് പോലീസിനോടൊപ്പം നിന്ന് ട്രാഫിക്ക് നിയന്തിക്കുകയും കുട്ടികളെ ക്രമമായി പുറത്തേയ്ക്ക വീടുകയും ച്ചെയ്യുന്നു.ട്രാഫിക്ക് നിയമങ്ങൾ പാലിക്കാൻ വിദ്യാർത്ഥികൾക്ക് ബോധവൽകരണം നൽകുന്നു

ആന്റി നാർക്കോട്ടിക്ക്ക്ലബ്ബ്

 

       .ലഹരി വിരുദ്ധ ക്ലാസ്സുകൾ സംഘടിപ്പിച്ചു.
         .സൈബർ ക്രൈമുകളെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.
         .മാതാപിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. '

യുവജനോത്സവം

    2017-2018 ഉപജില്ല - ജില്ലാ- സംസ്ഥാന കലോത്സവങ്ങളിൽ തിളക്കമാർന്ന വിജയം നേടിക്കൊണ്ട് സുക്ളിന്റെ യശസ്സ് വാനോളം ഉയർത്തിയത് ഈ സ്കുൂളിലെ കലാപ്രതീഭകളാണ് തൃശൂരിൽ വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ ഉറുദുഗസൽ,ലളിതഗാനം എന്നിവയിൽ കുമാരി അസ്ന എസ് ടി.യും, കേരളനടനം,നാടോടിനൃത്തം എന്നിവയിൽ കുമാരി മിനു‍ രഞ്ജിത്തും, ഇംഗ്ലീഷ് പ്രസംഗത്തിൽ കുമാരി അഞ്ജന ബെന്നിയും സംഘഗാനത്തിൽ നയന നെൽസണും സംഘവും,സംഘനൃത്തത്തിൽ ഷെദ ‍‍ഷാജിയും സംഘവും എ ഗ്രേഡും, തമിഴ് പദ്യം ചൊല്ലലിൽ കാവ്യ നോബിൾ ബി ഗ്രേഡും സ്വന്തമാക്കി.

ഐ. ടി. ക്ലബ്ബ്

  ഐ.ടി ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ

  • കൺവീനറെ തെരഞ്ഞെടുക്കുക
  • ഓരോക്ലാസ്സിൽ നിന്നും അംഗങ്ങളെ തെരഞ്ഞടുക്കുക
  • ക്ലബ്ബുമായി ബന്ധപ്പെട്ട മത്സരങ്ങൾ നടത്തുക
  • മാസത്തിലൊരിക്കൽ ഐ ടി ക്ലബിന്റെ മീറ്റിംഗ് വിളിച്ചു കൂട്ടുക
  • 2009-2010 ലെ ആലപ്പുഴ ജില്ലയിലെ എറ്റവും നല്ല ഐ ടി ലാബിനുള്ള പുരസ്താരവും 15000 രൂപയും ലഭിച്ചു.

മാസ്റ്റർപ്ലാൻ

 

യോഗ പരിശീലനം

 

മോക്ക് പാർലമെന്റ

 

റിസൾട്ട്

YEAR PERCENTAGE FULLA+
2015 100% 16
2016 100% 37
2017 100% 32
2018 100% 66