സെന്റ്.മേരീസ്.എം.എം.യു.പി.എസ്.അടൂർ/അക്ഷരവൃക്ഷം/SONG RELATED TO CORONA

01:09, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= SONG RELATED TO CORONA       <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
SONG RELATED TO CORONA      

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ...........
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി-
നലയടികളിൽ നിന്നും മുക്തി
ഒഴിവാക്കീടാം സ്നേഹസന്ദർശനം നമുക്കൊഴിവാക്കീടാം
ഹസ്തദാനം
അൽപാകലം നാം അകന്നീരുന്നാലും പരിഭവിക്കേണ്ട
പിണങ്ങിടേണ്ട പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന
സോദരരെ കേട്ടുകൊൾക


നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെത്തന്നെയല്ലേ?...........
ആരോഗ്യരക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ
പാലിച്ചീടാം മടിക്കാതെ ആശ്വാസമേകുന്ന
വർത്ത
കേൾക്കുവാൻ ഒരു മനസ്സോടെ
ജാഗ്രതയോടെ ശുചിത്വബോധത്തോടെമുന്നേറിടാം
ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം




   







 

ജൽന ഷിബു
6 A സെന്റ്.മേരീസ്.എം.എം.യു.പി.എസ്.അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത