ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സി. എസ്. എൽ. പി. എസ്. തൃശ്ശൂർ
വിലാസം
THRISSUR
സ്ഥാപിതം1927 - 1927 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലTHRISSUR EAST
വിദ്യാഭ്യാസ ജില്ല THRISSUR
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2017Cslps





ചരിത്രം

  തൃശ്ശൂരിന്റെ ഹൃദയഭാഗത്ത് പുരാതനമായ മാര്ത്ത മറിയം വലിയ പള്ളിയോട് ചേര്ന്നാണ് കാല്‍ഡിയന്‍  സിറിയന്‍ എല്‍.പി.സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.1927-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. 1927 ൽ ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസ്സും മാത്രമായിരുന്ന ഈ വിദ്യാലയത്തിൻറ വളർച്ച മിന്നൽ വേഗത്തിലായിരുന്നു. 1929 ൽ പ്രൈമറിയായും 1938ൽ അപ്പർപ്രൈമറിയായും 1940ൽ ഹൈസ്ക്കൂളായും വളർന്നു. സ്ക്കൂളിനെ ശാക്തീകരിക്കുവാൻ പ്രഗത്ഭരായ മാനേജർമാരുടേയും അദ്ധ്യാപകരുടേയും ഒരു നിര തന്നെ ഉണ്ടായിരുന്നു. ആദ്യകാലങ്ങളിൽ പള്ളിയിലെ പുരോഹിതന്മാരായിരുന്നു ഈ വിദ്യാലയത്തിൻ്റ മാനേജർമാർ. പല പ്രമുഖ വ്യക്തികളും ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചു പോയവരാണ്. മിഷ്യൻക്വാർട്ടേഴ്സ്,തെക്കേ അങ്ങാടി,എരിഞ്ഞേരി അങ്ങാടി,കണ്ണംക്കുളങ്ങര,പട്ടാളം റോഡ്,പള്ളിക്കുളം അങ്ങാടി എന്നിവിടങ്ങളിലെ കുട്ടികളാണ് ആദ്യകാലങ്ങളിൽ ഇവിടെ പഠനം നടത്തിയിരുന്നത്.എന്നാൽ സാംസ്ക്കാരികപുരോഗതിയുടെ ഭാഗമായി ഈ വിദ്യാലയപരിസരങ്ങള് പലവിധ മാറ്റങ്ങള്ക്ക് വിധേയമായി. കച്ചവടരംഗത്തുള്ള പുരോഗതിയുടെ ഫലമായി പരിസരത്തുള്ള വീടുകളുടെ സ്ഥാനത്ത് കടകള് ഉയർന്നുവന്നു.തന്മൂലം കുട്ടികളുടെ വീടുകളും വിദ്യാലയവും തമ്മിലുള്ള അകലം വർദ്ധിക്കുകയും വിദ്യാർത്ഥികളുടെ എണ്ണം കുറയുകയും ചെയ്തു.മണ്ണുത്തി,മുളയം,കൊഴുക്കുള്ളി തുടങ്ങിയ പ്രദേശങ്ങളിലേക്ക് വാഹനസൌകര്യം ഏർപ്പെടുത്തി കുട്ടികളുടെ കുറവ് പരിഹരിച്ചു. ത്രശ്ശൂർ കോർപ്പറേഷൻ പത്താം വാർഡിലാണ് ഇപ്പോള് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് ഈ വിദ്യാലയത്തിൽ എല്ലാമതവിഭാഗത്തിൽപ്പെട്ട കുട്ടികളും പഠനം നടത്തുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

കോൺക്രീറ്റ് ചെയ്ത സ്ക്കൂള് കെട്ടിടം. ആവശ്യത്തിന് ക്ലാസ്സ് മുറികള്. ആൺകുട്ടിക്ള്ക്കും പെൺക്കുട്ടികള്ക്കും പ്രത്യേക ടോയ് ലറ്റുകള് ഉണ്ട്. കുടിവെള്ളം ആവശ്യത്തിന് ലഭ്യമാണ്. കിണർവെള്ളവും കോർപ്പറേഷൻ കുടിവെള്ള സൌകര്യവും ലഭ്യമാണ്. സ്ക്കൂളിന് ചുറ്റുമതിൽ ഉണ്ട്. വാഹനസൌകര്യം നിലവിലുണ്ട്. വൃത്തിയുള്ള പാചകപ്പുര ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=സി._എസ്._എൽ._പി._എസ്._തൃശ്ശൂർ&oldid=324539" എന്ന താളിൽനിന്ന് ശേഖരിച്ചത്