സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/അമ്മേ, മാപ്പ്

അമ്മേ, മാപ്പ്

ഓടിത്തളരുമ്പോൾ ഞാൻ<
വിളിക്കുന്നു അമ്മേ<

താഴെ വീണ് മുട്ടൊന്ന് പൊട്ടുമ്പോൾ<
ഞാൻ വിളിക്കുന്നു അമ്മേ
മക്കൾ ഞങ്ങൾ ദുഃഖത്തിന്<
താങ്ങായ് നിന്നെയല്ലോ വിളിക്കുന്നു<

അതെന്തൊരാശ്വാസമാണെന്നോ<
എന്തൊരുത്സാഹമാണെന്നോ<

ഓർത്തില്ലല്ലേ നിനക്കുമുണ്ട് ആധിയും വ്യാധിയും <
നഷ്ടസ്വപ്നങ്ങളും<

എല്ലാം നീ സഹിക്കുമെന്നും<
പൊറുക്കുമെന്നും
കരുതി ഞങ്ങൾ<
തിമിർത്തല്ലോ<

അധികമായാൽ അമൃതും വിഷമെന്ന് <
ഞങ്ങൾ മറന്നു<

ആലോഷത്തിമിർപ്പിൽ നിൻ<
മേനിയായ കാടുകളൊക്കെ<
വെട്ടിയൊതുക്കി
പണക്കൊഴുപ്പിൽ നിന്നുടലായ<
മലകൾ ഇടിച്ചു നിരത്തി<

അങ്ങനെ അങ്ങനെ സുഖിച്ച് <
കഴിയവേ
ഓർത്തീലാ<

നിന്റെ കണ്ണീരാൽ <
'
ഞങ്ങൾ മുങ്ങിത്താഴുമെന്ന്<

നിന്റെ മിഴിനീർ ഞങ്ങൾക്ക് <
പ്രളയമായ് തീരുമെന്ന്<

അമ്മേ, മാപ്പ്! അമ്മേ, മാപ്പ്!<

വ്യർഥമാണെങ്കിലും പറയുന്നു<

പിഴവിനി പറ്റാതിരിക്കാം<

അമ്മേ നീ പറയുക<

നീ ഇനി കരയില്ലെന്ന്<

കണ്ണീരാൽ ഞങ്ങൾ നനയില്ലെന്ന്<

അമ്മേ മാപ്പ് <