തത്തമ്മപ്പെണ്ണ്
തത്തമ്മ ചുണ്ടുള്ള പെണ്ണേ നിൻ കവിളിണയിലെന്തേ നാണത്തിൻ നുണക്കുഴിയോ നല്ല ചേലേറും ചെമ്പക പൂവോ (തത്തമ്മ ചുണ്ടുള്ള പെണ്ണേ ) കാണാൻ കൊതിച്ചു ദിനവും നേരം പുലരും തൊട്ടന്നേ പാടവരമ്പത്തു നിന്നേ കായലോരത്തും കണ്ണും നട്ടന്നേ (തത്തമ്മ ചുണ്ടുള്ള പെണ്ണേ ) ഇഷ്ട്ടം പറയാൻ കൊതിച്ചു ഇഷ്ടക്കേടാവുമെന്ന് പേടിച്ചു നേരം കൊഴിഞ്ഞതു നേര് പിന്നെയിഷ്ടമറിഞ്ഞതും നേരാ (തത്തമ്മ ചുണ്ടുള്ള പെണ്ണേ ) ചന്ദനപ്പൊട്ടിട്ട പെണ്ണെ കണ്ണു കണ്ടിരിക്കാനെന്ത് ചേലാ നിന്നെ കാണാൻ നെഞ്ച് തുടിക്കും ഒന്നു കണ്ടില്ലേൽ നെഞ്ചകം നീറും (തത്തമ്മ ചുണ്ടുള്ള പെണ്ണേ ) ചാരത്തണയാഞ്ഞതെന്തേ നെയ്ത സ്വപ്നങ്ങൾ പൂക്കാഞ്ഞതെന്തേ ജന്മങ്ങളിനിയുമുണ്ടോ എനിക്കായൊന്ന് ഈ ഭുമീൽ പിറക്കാൻ (തത്തമ്മ ചുണ്ടുള്ള പെണ്ണേ )