കോറോണയെന്നൊരു വ്യാധി പടർന്നു........
കലിയുഗമതിനുടെ വരവറിയിച്ചു........
പ്രളയം പാതി വിഴുങ്ങിയ മണ്ണിൽ.......
പ്രാണനെടുക്കാൻ വന്നൊരു വ്യാധി.........
അധികാരികളുടെ ശാസനമുണ്ട്.....
ജാഗ്രതയോടെ കരുതിയിരിയ്ക്കാം..
ജനമതു നമ്മൾ കേട്ടീടേണം ........
പാലിക്കേണം വ്യക്തി ശുചിത്വം........
പൊതുവഴി മധ്യേ തുപ്പുകയരുത്.........
ജനമധ്യത്തിൽ തുപ്പുകയരുത്...........
അഥവാ തുമ്മാൻ വന്നെന്നാകിൽ.........
അതിനൊരു കെെലേസ് കയ്യിൽ കരുതാം........
വീടിനു വെളിയിൽപോകുന്നേരം.......
നിശ്ചിത അകലം പാലിക്കേണം...........
കെട്ടിപ്പുണരുക അരുതേ നമ്മൾ...........
പുഞ്ചിരി കൊണ്ട് പുതുക്കാം ബന്ധം......
ചെറുപുഞ്ചിരി കൊണ്ട് പുതുക്കാം ബന്ധം...............
മൂക്കും വായും മൂടിനടക്കാം.....
കെെകൾ നന്നായ് കഴുകീടാം ....
ജാഗ്രതയോടെ കരുതിയിരിയ്ക്കാം...
കൊറോണ വ്യാധിയെ പാടെ തുരത്താം.........