വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി മലിനീകരണം-1

പരിസ്ഥിതി മലിനീകരണം

മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതി ദത്തവുമായ അവസ്ഥയെയാണ് പരിസ്ഥിതി എന്നു പറയുന്നത്.എല്ലാ തരത്തിലുള്ള ജീവജാലങ്ങൾ അടങ്ങിയതാണ് പരിസ്ഥിതി. നമ്മുടെ പ്രകൃതിയെ ആശ്രയിച്ചാണ് നാം ഓരോരുത്തരും കഴിയുന്നത്.പ്രകൃതിയിലെ ആ മനോഹരമായ ചൂടും കാറ്റും തണുപ്പും ഏറ്റുകൊണ്ടാണ് നാം ഓരോരുത്തരും കഴിയുന്നത്. ഇങ്ങനെ പ്രകൃതിയെ മാത്രം ആശ്രയിച്ചു കഴിയുന്ന നാം അടങ്ങുന്ന ജീവജാലങ്ങൾ പരിസ്ഥിതി നശീകരണം എന്ന അവസ്ഥയെത്തുമ്പോൾ നമ്മുടെ ജീവിതം ആകെ താളം തെറ്റുന്നു. പാടങ്ങളും നമുക്ക് തന്നൽ നൽക്കുന്ന മരങ്ങളും വെട്ടിനിരത്തി അവിടെ വലിയ ബിൽഡിംങുകളും കെട്ടിപ്പൊക്കുന്നു. ഇതിലൂടെ നമുക്ക് പ്രളയം, സുനാമി തുടങ്ങിയ വൻവിപത്തുകൾ നേരിടേണ്ടി വരുന്നു.പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതോടെ നമുക്ക് പരിസ്ഥിതി മലിനീകരണവും ഉണ്ടാകുന്നു.ഇതിലൂടെ മണ്ണിനേയും ജലത്തേയും ഒരു പോലെ മലിനീകരിക്കുന്നു. വൃക്ഷത്തെ നാം വെട്ടി നശിപ്പിക്കരുത്.മരങ്ങളും പാടങ്ങളും തണ്ണീർതടങ്ങളും വയലുകളും നാം സംരക്ഷിക്കണം.ഈ ഭൂമി നമുക്കു മാത്രം അവകാശപ്പെട്ടതല്ല, അത് വരുന്ന തലമുറക്കുംസർവ്വ ചരാചരങ്ങൾക്കും അവകാശപെട്ടതാണ്. അതിനാൽ നമുക്കോരോരുത്തർക്കും കഴിയുന്ന വിധം നാം നമ്മുടെ പരിസ്ഥിതിയേ സംരക്ഷിച്ചേ മതിയാവൂ..

ഹരിത ഐ.പിP
4 A വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം