വിമല ഹൃദയ എച്ച്.എസ്. വിരാലി/പരിസ്ഥിതി ക്ലബ്ബ്-17

പരിസ്ഥിതി ദിനാഘോഷം 2018

 
................................

ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം സമുചിതമായി ആഘോഷിക്കുകയുണ്ടായി. അസംബ്ലിയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെയും മറ്റ് പഞ്ചായത്ത് മെമ്പർമാരുടെയും സാന്നിധ്യം ശ്രദ്ധേയമായിരുന്നു. പി.ടി.എ പ്രസിഡന്റ് സ്വാഗതമാശംസിച്ചു. പ്രഥമാധ്യാപിക പരിസ്ഥിതി ദിന സന്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബെൽസിജയചന്ത്രൻ സ്കൂൾ പ്രതിനിധിയ്ക്ക് വൃക്ഷത്തൈയ്യും വിതരണം ചെയ്തു.

പ്രവർത്തനങ്ങൾ

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ കാമ്പസിൽ തണൽ എന്ന നൂതന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.മുഴുവൻ അധ്യാപകരും ജീവനക്കാരും പി.ടി.എ അംഗങ്ങളും പൂർ‌വ്വവിദ്യാർഥികളും പ്ലാവ്, മാവ്,പേര,ചാമ്പ,‍ഞാവൽ,സപോട്ട, നെല്ലി,മുരിങ്ങ,സീതപ്പഴം,രാമപ്പഴം തുടങ്ങിയ ഫലവൃക്ഷങ്ങളാണ് പരിപാലിക്കുന്നത്. ഫലവൃക്ഷത്തണലൊരുക്കൽ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ഫലവ‍ൃക്ഷത്തൈ നട്ട് കൊണ്ട് ആദ്യകാല കർഷകൻ നിർവ്വഹിച്ചു. പച്ചക്കറി വിത്തും വുക്ഷത്തൈയ്യും വിതരണം ചെയ്തു. കുട്ടികൾ പരിസ്ഥിതി ദിന പ്രതി‍ജ്ഞയും എടുത്തു. സീഡ് ക്ലബ്ബ് കോർഡിനേറ്റർ സാം സാറിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനസന്ദേസം നൽകി.

പരിസ്ഥിതി ദിനാഘോഷം 2018

ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം Special Assembly June 5 സമുചിതമായി ആഘോഷിക്കുകയുണ്ടായി. Assembly യിൽ പഞ്ചായത്ത് പ്രസിഡന്റിന്റെയും മറ്റ് പഞ്ചായത്ത് മെമ്പർമാരുടെയും സാന്നിധ്യം ശ്രദ്ധേയമായിരുന്നു. PTA President Sri. Sindhu Kumar സ്വാഗതമാശംസിച്ചു. HM പരിസ്ഥിതി ദിന സന്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബെൽസിജയചന്ത്രൻ സ്കൂൾ പ്രതിനിധിയ്ക്ക് വൃക്ഷ

ജൈവവൈവിധ്യം 2019-20

സീഡ്ക്ലബ്ബിൻെ ഉത്ഘാടനം (6.8.2018)

 
സീഡ് പ്രവർത്തനങ്ങൾ
            സീഡ്ക്ലബ്ബിൻെ ഉത്ഘാടനം 6.8.2018 തിങ്കളാഴ്ച്ച പി.റ്റി.എ പ്രസിഡന്റ് , എസ്.എം.സി ചെയർമാൻ,എച്ച്. എം  ഇവരുടെ സാന്നിധ്യത്തിൽ നിർവ്വഹിക്കപ്പെടുകയുണ്ടായി. പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയമാണ് ഈ വർഷം സീഡ്ക്ലബ്ബ് തിരഞ്ഞെടുത്തത്. കുട്ടികളെ പ്രകൃതിയമായി ഇഴകി ചേർക്കുന്ന പ്രവർത്തനമായിരുന്നു. മരങ്ങളെ നിരീക്ഷിച്ച് പരിപാലിക്കുന്നതിലൂടെ അന്തരീക്ഷമലിനീകരണം കുറയ്ക്കാനും സ്കൂളും പരിസരവും ഹരിതകമായി സൂക്ഷിക്കാൻ സീഡ് ക്ലബ്ബിലെ അംഗങ്ങൾക്കുകഴിഞ്ഞു.മരങ്ങളെ തിരിച്ചറിഞ്ഞ് സ്നേഹിക്കുന്നതിന് മരങ്ങളിൽ അതിൻെറ ശാസ്ത്രീയനാമവും യഥാർത്ഥനാമവും എഴുതിയ ബോർഡുകൾ തൂക്കുകയുണ്ടായി.