ലേഖനം-മനു

12:05, 2 ജൂലൈ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nirmalakabanigiri (സംവാദം | സംഭാവനകൾ) ('പിമ്പന്മാര്‍ മുമ്പന്‍മാരാകരുത് അന്വേഷിക്കാത…' താൾ സൃഷ്ടിച്ചിരിക്കുന്നു)

പിമ്പന്മാര്‍ മുമ്പന്‍മാരാകരുത് അന്വേഷിക്കാതെ എഴുതിതയ്യാറാക്കാനോ പ്രത്യേകിച്ച് വാര്‍ത്തകളൊന്നുമില്ലാത്ത അലസമായ ഒരു മധ്യാഹ്നത്തില്‍ മെയിലുകള്‍ക്കിടയില്‍ കിടക്കുന്ന ആ ബ്ലോഗ് ലിങ്കില്‍ വിരലമര്‍ത്തിയത്. കുറേനാളായി അതവിടെയുണ്ടങ്കെലും അന്നു മാത്രമാണ് അത് തുറക്കാന്‍ തോന്നിത്. ദുര്‍ബല പേശികള്‍ ശരീര ചലനങ്ങളെ ദുഷ്കരമാക്കിയപ്പോഴും വേദനകളും വ്യാഥകളും ഹൃദയം നുറുക്കിയപ്പോഴും അനുഭവങ്ങളടെയും സ്വപ്‌നങ്ങളുടെയും ചിന്തകളുടെയും ആകാശം സ്വന്തമായുള്ള രണ്ടു പെണ്‍കുട്ടികളുടേതായിരുന്നു ആ ബ്ലോഗ്..‌

                           വീല്‍ചെയറില്‍ ജീവിതത്തിന്റെ വിഘ്‌നപാതകള്‍ പിന്നിടുമ്പൊഴും ജീവിതത്തിന്റെ വിഘ്‌നപാതകള്‍ പിന്നിടുമ്പൊഴും കംമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിച്ച് ലോകത്തോട് സംഭവിക്കുന്നവര്‍  ചെറിയ വിഘ്‌നങ്ങളില്‍ മനസ്സ് മടുക്കുന്ന നമ്മളെ അവശതര്‍ക്കപ്പുറം മനക്കരുത്തിന്റെ എ ഗ്രേഡു നേടി നാണിപ്പിക്കുന്നവര്‍.
               മരക്കടവിലെ കുഞ്ഞുവീട്ടില്‍ നിന്ന് കോഴിക്കോട്ടെ മികച്ച സ്ഥാപനത്തിലേക്കുള്ള അവരുടെ യാത്രയില്‍ ഈ ബ്ലോഗിനും പങ്കുണ്ടാവും.
                  നമ്മുടെ സ്ക്കളിലെ ദൃശ്യമാധ്യമ, ഇന്റര്‍നെറ്റ് രംഗങ്ങളുടെ ഇടപെടലിന്റെ ഏറ്റവും മികച്ച വിജയമായി ഇല്ലായ്‌മകളുടെ ഇന്നലെകളില്‍ നിന്ന് ഒരു നാട് പുരോഗതിയുടെയും സൗകര്യങ്ങളുടെയും പുതിയ കാലത്തിലേക്ക് നടന്നു.
                     അതുക്കൊണ്ടാണ് കബനി ഗ്രാമങ്ങളെ അക്ഷരാഗ്നികൊണ്ട് പ്രകാശനമാക്കിയ കലാലയമാണ് നിര്‍മ്മല എന്ന പറയുന്നത്. അതാണ് സ്നേഹത്തിന്റെ ഒരിടം പല  ബാച്ചുകളിലുള്ള നിരവധി പേരുടെ ഹൃദയത്തില്‍ സ്ക്കൂളിനായി ഭാഗം ചേര്‍ത്തിരിക്കുന്നത്. അവര്‍ ഇന്റര്‍നെറ്റില്‍ സംഗമിച്ചപ്പോള്‍ സ്‌ക്കൂളിന് ഗ്രൂപ്പ്മെയിലും ബ്ലോഗും പിന്നെ വെബ്സെറ്റുമായി.
                   വര്‍ഷങ്ങളുടെ കടന്നുപോക്കില്‍ അധ്യാപനത്തിന്റെ ആവേഗം കടന്നുപോകാത്ത അധ്യാപകരും 

അറിവിന്റേയും സര്‍ഗാത്മകതയുടെയും ആകാശത്തേക്ക് പറക്കാന്‍ വെമ്പുന്ന പുതിയ തലമുറയും അനുഭവ മികവുമായി ഗൃഹാതുരരായ പൂര്‍വ്വവിദ്യാര്‍ത്ഥികളും ഇന്റര്‍നെറ്റില്‍ സംഗ്രമിച്ചു.

                      സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സാധാരണക്കാരുടെ സ്ഥാപനമായ മലയാളം മീഡിയം സ്ക്കൂളില്‍ ലോകവിവര ജാലികയില്‍ (world wide web)ഇടം പിടിച്ച ആദ്യ സ്ക്കള്‍ ഒരുപക്ഷെ നമ്മുടേതാവും.
                      പിന്നീട് നടന്നത് ചരിത്രം I.T @ സ്ക്കൂള്‍ സംസ്ഥാന അവാര്‍ഡുകള്‍, പുരസ്കൃതമായ ഡോക്യുമെന്ററികള്‍, ബ്ലോഗുകള്‍.......... ഇന്റര്‍‌നെറ്റിന്റെ യും ആധുനിക ദൃശ്യസാങ്കേതിക മാധ്യമങ്ങളുടെയും സാധ്യതകള്‍ ഇതുപോലെ പ്രയോജനപ്പെടുത്തിയ മറ്റൊരു സര്‍ക്കാര്‍ സഹായ സ്ക്കൂള്‍ കേരളത്തിലുണ്ടോ എന്ന് സംശയമാണ്.
                        സമ്പന്നരും ഏറിയതും വിദേശമലയാളികളുമായവരുടെ മക്കളെ പഠിപ്പിക്കാനുള്ള ആഡംബര സ്ക്കൂളുകളുടെ പരസ്യമാധ്യമമായിരുന്നു കേരളത്തില്‍  സ്ക്കൂള്‍ വെബ്‌സൈറ്റുകളുകള്‍. നമ്മുടെ സ്ക്കൂളിന്റെ വൈബ്‌സൈറ്റ് അതിന്റെ പൊളിച്ചെഴുത്താണ്. പിമ്പന്‍മാര്‍ മുമ്പന്‍മാരാകുന്നതിന്റെ ചരിത്രാവര്‍ത്തനമാണത്. അവികസതിമായ ഒരു അതിര്‍ത്തി ഗ്രാമത്തിന്റെ വിദ്യാഭ്യാസ വിജയത്തിന്റെ കഥയാണത്. കാലത്തിനൊപ്പം കുതിക്കുന്ന ഒരു പള്ളിക്കൂടത്തിന്റെ ജീവചരിത്രമാണ്, ജീവിക്കുന്ന ചരിത്രമാണ് അത്.
                                                            മനു പി. ടോംസ്
                                                            1996 എസ്.എസ്.എല്‍.സി ബാച്ച്
                                                            
                                                            പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് 
                                                             ഹിന്ദുസ്ഥാന്‍ ടൈംസ്, മുംബൈ
"https://schoolwiki.in/index.php?title=ലേഖനം-മനു&oldid=109766" എന്ന താളിൽനിന്ന് ശേഖരിച്ചത്