ലക്ഷ്മി വിലാസം എൽ.പി.എസ് ചെണ്ടയാട്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ കൊച്ചു വിഷു

കൊറോണക്കാലത്തെ കൊച്ചു വിഷു

ജഗു അന്നു രാത്രി ഉറങ്ങിയതേയില്ല. അവൻ്റെ ചിന്ത മുഴുവൻ പിറ്റേ ദിവസത്തെ വിഷുവിനെ കുറിച്ചായിരുന്നു. നാളെ അതിരാവിലെ എഴുന്നേൽക്കണം. കണികാണണം. കൈ നീട്ടം വാങ്ങണം. ഇങ്ങനെ ചിന്തിച്ച് ചിന്തിച്ച് അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.പിറ്റേന്ന് പുലർച്ചെ കണി കാണാൻ വേണ്ടി കണ്ണുകളടച്ചുപിടിച്ച് അമ്മ അവനെ കണിവച്ച സ്ഥലത്തേക്ക് എത്തിച്ചു. അവൻ മെല്ലെ കണ്ണുകൾ തുറന്നു. ഹായ്! എന്തെല്ലാം സാധനങ്ങൾ! എല്ലാവരും അവന് കൈനീട്ടം നൽകി. അവന് സന്തോഷമായി. പക്ഷേ അവന് ചില കാര്യങ്ങൾ ഓർത്തപ്പോൾ സങ്കടവും തോന്നി. കൊറോണ എന്ന മഹാ രോഗം കാരണം പടക്കം വാങ്ങാൻ കഴിഞ്ഞില്ല. പുത്തൻ വസ്ത്രം ലഭിച്ചില്ല. കുടുംബത്തിലുള്ളവർക്കെല്ലാം ഒത്ത് ചേർന്ന് സദ്യ ഉണ്ണാൻ കഴിഞ്ഞില്ല. ഈ ലോക്ക് ഡൗൺ ഒന്ന് അവസാനിച്ചിരുന്നെങ്കിൽ എന്ന് അവൻ ചിന്തിച്ചു.ഒപ്പം തന്നെ കൊറോണയെ നേരിടാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കാനും അവൻ തീരുമാനിച്ചു.

പി.വി.ജഗന്നാഥ്
3 ലക്ഷ്മി വിലാസം എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ