റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/ഓർമ്മതൻ പ്രളയം

ഓർമ്മതൻ പ്രളയം

ഈ മഹാപ്രളയമെൻ ജീവിതയാത്രയിൽ
നീറുന്നൊരോർമ്മയായ് കൂടെനിൽക്കും.
ഒരായുസ്സിൻ സ്വപ്നങ്ങളൊക്കെയുo
ഒരു നിമിഷാർത്ഥം നിൻമടിത്തട്ടിൽ തകർന്നുടഞ്ഞു .
കലിതുള്ളിയൊഴുക്കുന്ന നദിയിലൂടപ്പോഴും
അരുമമൃഗങ്ങൾ ചത്തുപൊങ്ങി.
യുവതലമുറയപ്പോഴൊത്തുകൂടി.
ഒരു കൈത്താങ്ങിനായ് കേഴുന്നിടത്തെല്ലാം
ഒരു കൊടുങ്കാറ്റുപോൽ ഓടിയെത്തി.
പൈദാഹമെന്തെന്ന് ആദ്യമായ് അറിഞ്ഞവർ
ആയിരമായിരമുണ്ടായിരുന്നു.
ഒറ്റപ്പെടലിൻ തീരത്ത് നിന്നവർ
പ്രാണന് വേണ്ടി പിടഞ്ഞു .
കടലിന്റെ മക്കളാം അരയന്മാരപ്പോൾ
ഒരു തിരമാലപോൽ വന്നണഞ്ഞു .
ധീര ജവാന്മാരും, സുമനസ്സുകളുമെല്ലാം
കർത്തവ്യബോധം നമ്മെ കാട്ടിത്തന്നു.
ഇനിയെങ്കിലും മർത്യാ ഒരു നിമിഷാർത്ഥം
നിൻ അഹന്തതൻ കൊമ്പുകൾ വെട്ടിമാറ്റു.
അമ്മയാം ഭൂമിയെ വെട്ടിപ്പിളർക്കുമ്പോൾ
അൽപമാണീ ജീവിതമെന്നുള്ള സത്യത്തെ
 മനുജാ നീ മറന്നിടല്ലേ ...
 

അവന്തിക സുരേഷ്
9 C റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ്, കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത