മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/ വായു ഭക്ഷികൾ

വായു ഭക്ഷികൾ


അണുപോലിരുന്നവൻ അണുബോംബ് പോലിന്നു
 പാരിലെ കണ്ണികൾ
അറുത്തെറിഞ്ഞുവോ....?
 ലക്ഷണമൊത്തൊരു തിലകകുറി പോലെ
കരകൾ ഒന്നായി ഹന്തയാൽ വാഴുന്നു
 വൈദ്യപുരകളിൽ ഉത്സവ മേളമായി
 അതിഥിയും അനാഥമായി ചുമരുകൾക്കിടയിലും
 വൈദ്യരോ ഇന്നിതാ ജാഗ്രതരായി നീങ്ങി
 വായുതൻ അന്നമായി മാറുന്നു
ആംഗുലിയങ്ങളിൽ എച്ചിലോ കാണ്മതില്ല
 വദനമോ ആമ്പൽ പോൽ ചുവന്നതോ കാണ്മതില്ല
 നാഡീവ്യൂഹങ്ങളോ മരവിച്ചു നിൽപ്പതാ
 ഇമകൾക്കു യുദ്ധമില്ലെന്നു സാരം
പൂന്താനവും പണ്ട് വാത്മീകിയും ചൊന്ന
ചിന്തകളിന്നങ്ങു ദൃഷ്ടിയിൽ കാണുന്നു
മരുപ്പച്ച തേടുന്ന പ്രാണന്റെ യാത്ര
ക്കൊരന്ത്യം വരുത്തുവാനിവനിന്നു സാധ്യമായ്
ജലത്തിനുമൊടുവിൽ വായു ഭക്ഷിയായി
തീരുന്നു
നിരാലംബനതിജീവനം അസാധ്യമല്ലിന്നു
മർത്ത്യ ... ഓടു നീ ഗൃഹത്തിന്റെ
ചുവരുകൾക്കിടയിലായ്......




 

ദേവിക അനിൽകുമാർ
9 B മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത