അളഗപ്പനഗര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പച്ചക്കറി വിത്തുകള്‍ വിതരണം നടത്തി. അതുപോലെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ക്കൂളിലെ 50 കുട്ടികള്‍ക്ക് സൗജന്യമായി അഞ്ച് കോഴികുഞ്ഞുങ്ങളെ  വീതം വിതരണം ചെയ്തു. 'ഓറ'യുടെ  നേതൃത്വത്തില്‍ നമ്മുടെ വിദ്യാലയത്തിലെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍ക്ക്  ചൊവ്വാഴ്ച്ചകള്‍തോറും എവയര്‍നെസ്സ് ക്ലാസ്സുകളും കൗണ്‍സിലിങ്ങും കൊടുത്ത് ക്യാമ്പില്‍ പങ്കെടുപ്പിച്ച്  ആ കുട്ടികളെ സ്ക്കൂളിലെ  Silver Stars ആക്കി മാറ്റിയെടുക്കാന്‍ നമുക്ക് കഴിഞ്ഞു.