ബ്ലോസം പബലിക് സ്കൂൾ ചെരണി

12:42, 7 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18143 (സംവാദം | സംഭാവനകൾ)

.

ബ്ലോസം പബലിക് സ്കൂൾ ചെരണി
വിലാസം
മലപ്പുറം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംENGLISH
അവസാനം തിരുത്തിയത്
07-02-201718143


ചരിത്രം

മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കില്‍ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ 22 വാര്‍ഡില്‍ മഞ്ചേരി റോഡിന്റെ സമീപത്തായി പ്രകൃതി സുന്ദരമായ ചെരണില്‍ ബ്ലോസം പബ്ലിക് സ്കൂള്‍ സ്ഥിതി ചെയ്യുന്നു.മലപ്പുറം ജില്ലയിലെ അണ്‍എയ്‌ഡഡ് വിദ്യാലയങ്ങളിലൊന്നാണ് ഈ സ്ഥാപനം.

ഔഗ്യോഗിക വിവരം

ബ്ലോസം പബ്ലിക് സ്കൂൾ നാലു ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയുനത്. 27 ക്ലാസ് റൂമും വിശാലമായ കംപ്യൂട്ടർ ലാബ് , ലൈബ്രറി , റീഡിങ് റൂമും ഉണ്ട് . ലാബിൽ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.* സ്കൂള്‍ ബസ് സൗകര്യം.ഉണ്ട് .

മാനേജ്‌മെന്റ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബുകള്‍

IT ക്ലബ്

വിവരവിനിമയ സാങ്കേതികവിദ്യ അസാധ്യമായി എണ്ണിയിരുന്ന പലതിനെയും സാധ്യമാക്കുന്ന ഇന്നത്തെ കാലത്ത്. ഓരോ ക്ലാസില്‍ നിന്നും അഞ്ച് കുട്ടികള്‍ എന്ന നിരക്കില്‍ യു.പി, എച്ച്.എ.സ് വിഭാഗത്തില്‍ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേര്‍ത്തിണക്കി ,സ്കൂളില്‍ ഒരു ഐ .ടി ക്ലബ് പ്രവര്‍ത്തിച്ചുവരുന്നു.

സോഷ്യല്‍ സയന്‍സ് ക്ലബ്

വിദ്യാര്‍ത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തില്‍സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യല്‍സയന്‍സ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി s.s ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവല്‍ക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും ചെരണി ഗ്രാമത്തിലൂടെ എല്ലാ വര്‍ഷവും നടത്തി വരുന്നു.

സയന്‍സ് ക്ലബ്

വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയഭിരുചി വളര്‍ത്തുവാന്‍ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയന്‍സ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സയന്‍സ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്.

പ്രവര്‍ത്തി പരിചയ ക്ലബ്

കലാവൈഭവത്തിന്റെ നൂതനമായ പാതയില്‍ പുതിയ വഴിത്തിരിവുകള്‍ക്ക് വേണ്ടിയും മികവുറ്റ ആശയങ്ങളും പുതിയ രീതികളും കൈകൊണ്ടുപോരുന്ന കലയെന്ന അത്ഭുതത്തിന്റെ തെളിവാണ് പ്രവൃത്തിപരിചയ ക്ലാസുകള്‍.കുട്ടികള്‍ക്കെല്ലാവര്‍ക്കും തനതായ ശൈലികളും ആശയങ്ങളും പ്രകടമാക്കാനും അവതരണം മനോഹരമാക്കാനുമുള്ള വേളകള്‍ പ്രവൃത്തിപരിചയക്ലാസുകള്‍ ഒരുക്കിത്തരുന്നുണ്ട്.മനസ്സിനെ ശാന്തമാക്കാനും ആസ്വാദനനിമിഷങ്ങള്‍ വര്‍ണശബളമാക്കാനും പ്രവൃത്തിപരിചയക്ലാസുകള്‍ സഹായകമാകുന്നു. പ്രവൃത്തിപരിചയമേള സ്കൂള്‍തലത്തിലും ,ഉപജില്ലാ തലത്തിലും, വരെ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്.പലതരത്തിലുള്ള ഉത്പന്നങ്ങള്‍ കുട്ടികള്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു.

വഴികാട്ടി

{{#multimaps:11.142540, 76.118281|width=800px|zoom=12}}

"https://schoolwiki.in/index.php?title=ബ്ലോസം_പബലിക്_സ്കൂൾ_ചെരണി&oldid=325651" എന്ന താളിൽനിന്ന് ശേഖരിച്ചത്