പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/അക്ഷരവൃക്ഷം/മഹാമാരിതൻ അന്ത്യനിമിഷം

11:28, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42015 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരിതൻ അന്ത്യനിമിഷം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരിതൻ അന്ത്യനിമിഷം

ഭൂമിയിൽ മരണം വിതച്ച രോഗം
മനുഷ്യരെ ഒന്നൊന്നായി വധിച്ച രോഗം
ലോകം മുഴുവൻ വ്യാപിക്കുമീ രോഗത്താൽ
ഭയന്ന് ജീവിക്കുന്നീ മനുഷ്യവംശം

രക്തബന്ധത്തെ പോലും അകറ്റി ഈ
ഭൂമിയിൽ പിറവികൊണ്ട അസുരനാം രോഗം
വൻ മതിൽ താണ്ടിയൊരുന്നാളവനെന്റെ
മണ്ണിലും ഈ വിധം തേരോട്ടമായി

ഈ മഹാമാരിതൻ അന്ത്യനിമിഷത്തിൽ
പുതിയ പുലരിക്കായ് കാത്തിരിക്കാം
ഭയമല്ല കരുതലിൽ അടിയുറച്ചാൽ നാളെ
അതിജീവനത്തിൻ കഥ പറയാം

അകലം പാലിച്ചിടാം, ശുചിത്വം പാലിച്ചിടാം
നല്ലൊരു നാളേയ്‌ക്കായി കാത്തിരിക്കാം
നമുക്കൊരുമിച്ച് നല്ലൊരു
നാളേയ്‌ക്കായി കാത്തിരിക്കാം.



സഞ്ജന എസ്. എസ്
8 എ പി.എൻ.എം.ഗവ.എച്ച്.എസ്.എസ്‌. കൂന്തള്ളൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത