ജാതിയില്ല മതമില്ല ഏവരെയും പിടികൂടും,
പ്രബേധമന്യേ എല്ലാരിലും പടർന്നുകൂടും,
മനുഷ്യനെ കീഴ്പ്പെടുത്താൻ വന്ന വൈറസ്,
കൊറോണ എന്നാ മഹാമാരി.
കണ്ടിട്ടില്ലൊരിക്കലും കേട്ടിട്ടില്ല ഒരിക്കലും,
ഇങ്ങനെ ഒരു മഹാമാരിയെ,
ഏവരും ഓടി ഒളിക്കുന്നു,
സ്വഗൃഹത്തിൽ ഒരു അറക്കുള്ളിൽ.
മാലോകർ ഒന്നിച്ചു കൈ കോർക്കുന്നു,
രാപകൽ ഇല്ലാതെ ഓടി തളരുന്നു,
നമ്മുടെ രക്ഷക്കായി പൊഴിയുന്നു ഓരോരുത്തരായി,
നിങ്ങൾ വീട്ടിൽ ഇരിപ്പു സുരക്ഷിതരായി.
ബോംബിനേക്കാൾ ശക്തിയാണ് സോപ്പിനു,
ഇരുപത് സെക്കന്ഡിളോടും വൈറസ്,
മരണമെന്ന ചക്രത്തെ ഭയന്നു ശുചിത്വം എന്ന തൂവാലയെ കൈവിടല്ലേ.