സഹായം Reading Problems? Click here


ധർമ്മസമാജം യു പി സ്കൂൾ/അക്ഷരവൃക്ഷം/ബുദ്ധിമാനായ മുയൽ

Schoolwiki സംരംഭത്തിൽ നിന്ന്
< ധർമ്മസമാജം യു പി സ്കൂൾ‎ | അക്ഷരവൃക്ഷം
22:44, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13358cdups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ബുദ്ധിമാനായ മുയൽ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Jump to navigation Jump to search
ബുദ്ധിമാനായ മുയൽ


ഒരിക്കൽ ഒരു കാട്ടിൽ സിംഹം ഉണ്ടായിരുന്നു. ആ സിംഹം കാട്ടിലുള്ള മൃഗങ്ങളെ വേട്ടയാടുകയായിരുന്നു. കണ്ണിൽ കണ്ട മൃഗങ്ങളെ വേട്ടയാടി തിന്നും. കാട്ടിലുള്ള മൃഗങ്ങൾ ഒന്നിച്ചുകൂടി സിംഹമായ രാജാവിന്റെ അടുത്തേക്ക് പോയി എന്നിട്ട് പറഞ്ഞു ഞങ്ങളെ ഒന്നിച്ച് വേട്ടയാടേണ്ട. ഞങ്ങൾ ഓരോരുത്തരായി ഓരോ ദിവസം വരാം. രാജാവ് സമ്മതിച്ചു. ദിവസങ്ങൾ കടന്ന് പോയി. അങ്ങിനെ കിട്ടു മുയലിന്റെ സമയമായി. സിംഹം തന്നെ കടിച്ച് തിന്നുന്നത് കുട്ടുവിന് ആലോചിക്കാൻ പോലും കഴിയുന്നില്ല. കിട്ടു പതുക്കെ നടന്നു. വഴിയിൽ ഒരു പൊട്ട കിണർ കണ്ടു. കിട്ടു അതിന്റെ ഉള്ളിലേക്ക് നോക്കി. അപ്പൊ കിട്ടു മുയലിന് ഒരു ബുദ്ധി തോന്നി. അവൻ പതുക്കെ നടന്നു. രാജാവിന്റെ അടുത്ത് എത്തിയപ്പോൾ രാജാവ് പറഞ്ഞു. "എത്ര നേരമായി നിന്നെ ഞാൻ കാത്തുനിന്നിട്ട് ചാകാറായി. എന്റെ മുന്നിൽ വന്ന് നിൽക്ക്". അപ്പോൾ കിട്ടു മുയൽ പറഞ്ഞു. "ഞാൻ വരുന്ന സമയം വേറെ ഒരു സിംഹത്തെ കണ്ടു. അവൻ എന്നോട് പറഞ്ഞു രാജാവ് ഞാൻ ആണെന്ന്. മറ്റേ സിംഹം അല്ല എന്ന്". അപ്പോൾ സിംഹം വിചാരിച്ചു. ഈ കാട്ടിൽ വേറെ ഒരു സിംഹമോ. അവനെ വക വരുത്തിയിട്ട് തന്നെ കാര്യം. കിട്ടു മുയൽ സിംഹത്തെ കൂട്ടി പൊട്ട കിണറിന്റെ അടുത്തേക്ക് പോയി. കിട്ടു മുയൽ പറഞ്ഞു. "ആ കിണറിന്റെ ഉള്ളിൽ ആണ് മറ്റേ സിംഹം ഉള്ളത്". രാജാവ് കിണറിന്റെ ഉള്ളിലേക്ക് നോക്കി. തന്റെ രൂപമുള്ള വേറെ സിംഹം. അവൻ അലറി. മറ്റേ സിംഹവും അലറി. രാജാവ് കിണറിന്റെ ഉള്ളിലേക്ക് മറ്റേ സിംഹത്തെ പിടിക്കാൻ ചാടി. കിട്ടു മുയൽ സന്തോഷിച്ചു. ഇത് എല്ലാവരോടും പറഞ്ഞു. എല്ലാവരും കിട്ടുവിന്റെ ബുദ്ധിയെ അഭിനന്ദിച്ചു.

ശദാ ഫാത്തിമ
5 B ധർമ്മസമാജം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ