ഡി.യു.എച്ച്.എസ്.എസ്. തൂത/വിദ്യാരംഗം കലാസാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
മലയാളം അദ്ധ്യപികയായ മിസ്സിസ് ജ്യോതി പാർവ്വതി ടീച്ചറുടെ നേതൃത്വത്തിൽ സജീവമാണ് വിദ്യാരംഗ പ്രവർത്തനങ്ങൾ.2009-2010 വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉൽഘാടനം 30/09/2009 ന് പെരിന്തൽമണ്ണ ബീ.ആർ.സി ട്രൈനിയായ മനോജ് മാസ്റ്റർ നിർവ്വഹിച്ചു,സാഹിത്യ ക്വിസ്, വാർത്താക്വിസ്,പുരാണ ക്വിസ് എന്നിവ സ്കൂൾ തലത്തിൽ നടത്തി.30/07/2009ന് ബഷീർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു.പഞ്ചായത്ത് തല മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു.ഉപജില്ലാ തല മത്സരത്തിൽ ഈ സ്കൂൾ ഒന്നാം സ്ഥാനത്തെത്തി.ജില്ലാതനലത്തിൽ അജയ് കൃഷ്ണൻ, മഞ്ജരി.എം എന്നീ ഹൈസ്കൂൾ വിദ്യാർത്ഥികളും, സന.വി.കെ എന്ന യു.പി.വിദ്യാർത്ഥിനിയും പങ്കെടുത്തു.സംസ്ഥാന തലത്തിൽ മഞ്ജരി.എം എന്ന വിദ്യാർത്ഥിനി പങ്കെടുത്തു.എഴുത്ത് കൂട്ടം,വായനക്കൂട്ടം ശിൽപശാല നടത്തി.ഇതിനോടനുബന്ധിച്ച് ഒരു കയ്യെഴുത്ത് മാസിക പുറത്തിറക്കി.ജനുവരി അവസാനത്തോടു കൂടി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെ സൃഷ്ടികൾ ഉൾ പ്പെടുത്തി ഹൈസ്കൂൾ തലത്തിലും,യു.പി. തലത്തിലും കയ്യെഴുത്ത് മാസികകൾ ഇറക്കുന്നുണ്ട്.പഠന യാത്ര നടത്താൻ ഉദ്ദേശിക്കുന്നു.