ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വയനാടിന് അറുപതുകളില്‍ നിസ്സഹായതയുടെ മുഖമായിരുന്നു.ദാരിദ്ര്യ ത്തിന്റെ വേദനയും അജ്ഞതയുടെ അനിശ്ചിതത്വവും ജീവിതത്തിന്റെ കരിനിയല്‍ വീഴ്തിയ കാലം നന്മയുടെ വിത്തിറക്കുന്നതില്‍ അഭിനിവേശമുണ്ടായിരുന്ന ഒരു കൂട്ടം മനുഷ്യസ്നേഹികള്‍ക്ക് ഈ അവസ്ഥ ആത്മ നൊമ്പരമായി മാറി.സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പ്രേരണയില്‍ 1967-ല്‍ WMO രൂപം കൊണ്ടതങ്ങനെയായിരുന്നു.

                        സവിശേഷഷമായ ഭൂപ്രകൃതി കൊണ്ടും  സാംസ്കാരികവും ചരിത്രപരവുമായ വ്യത്യസ്തത കൊണ്ടും പ്രത്യേകത പുലര്‍ത്തുന്ന വയനാട്ടിലെ മുസ്ലിം,പിന്നോക്ക ജനലക്ഷങ്ങളുടെ ആശാകേന്ദ്രമാമണ് വയനാട് മുസ്ലിം ഓര്‍ഫനേജും അവയുടെ സ്ഥാപനങ്ങളും.വിശിഷ്ട്യാ "വയനാട് ഓര്‍ഫനേജ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍".

അനാഥ കുരുന്നുകലളുടേയും,അശണരുടേയും പാവപെട്ട ഗ്രാമീണ ജനതയുടെയും വിദ്യാഭ്യാസ ഉയര്‍ച്ചക്കുള്ല കര്‍മവേദിയായി സ്ഥാപനം വളര്‍ച്ചയുടെ പുതിയ മാനങ്ങള്‍ തേടുന്നു.43 വര്‍ഷം മുന്‍പ് 1967 ഏപ്രില്‍ നാസത്തില്‍ കല്‍പററ നീലികണ്ടി കുഞ്ഞമ്മദ് ഹാജിയിടെ വസതിയില്‍ വയനാട്ടിലെ മുസ്ലിം പൗര പ്രൗമുഖരെയും പണ്ട്തന്‍മാരെയും പങ്കെടുപ്പിച്ച്കൊണ്ട് മുക്കം യതീംഖാന സ്ഥാപകന്‍ വി. ബീരാന്‍ കുട്ടി ഹാജി വിളിച്ച് ചേര്ത്ത യോഗത്തില്‍ കേരള മുസ്ലിംകളുടെ വ‍ഴികാട്ടിയായിരുന്ന സയ്യിദ് അബ്ദുറഹിമാന്‍ ബാഫകി തങ്ങള്‍ തുടക്കം കുറിച്ച വയനാട് മുസ്ലിം ഓര്‍ഫനേജിന്റെ പ്രഥമ സ്ഥാപനമാണ് വയനാട് ഓര്‍ഫനേജ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ മുട്ടില്‍.

                                                                               യശശരീരനായ മുന്‍ കേരള മുഖ്യ മന്ത്രി സി.എച്ച്.മുഹമ്മദ് കോയസാഹിബ് വിദ്യാഭ്യാസമന്ത്രി യായാരിക്കേ സമുദായത്തിന്റേയും നാടിന്റേയും പിന്നോക്ക വസ്ഥ പരിഹരിക്കുന്നതിനായി അനുവധിച്ച സ്കുള്‍ യതീംഖാന അന്തേവാസികള്‍ക്ക് താമസത്തിനായി നിര്‍മിച്ച് കൊണ്ടിരുന്ന കെട്ടിടത്തില്‍. 1968 ഏപ്രില്‍ 12ന് ഓര്‍ഫനേജിന്റെ പ്രധമവാര്‍ഷിക സമ്മേളനത്തില്‍ സി.എച്ച്.മുഹമ്മദ് കോയസാഹിബ് ഉദ്ഘാടനം ചെയ്തു