കൊറോണ
ലോകത്തെ മുഴുവ൯ മരണ ഭീതിയിലാൈഴ്ത്തിയ ഒരു വൈറസാണ്കൊറോണ.2019 ചൈനയിലെ വുഹാനിൽ കണ്ടെത്തിയ വൈറസാണ് ലോകമെങ്ങും പടർന്ന് പിടിച്ചത്.കോവിഡ്19 എന്നാണ് ഇന്നറിയപ്പെടുന്നത്.ലോകാരോഗ്യ സംഘടനയാണ് വൈറസി൯െറ പുതിയ പേര് (പഖ്യാപിച്ചത്. ലോകത്തിൽ ഒട്ടുമിക്ക രാജ്യങ്ങളും കൊറോണയുടെ കൈകളിലായി ദിനം (പതി രോഗികളുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ് അതുപോലെ മരണത്തി൯െറ എണ്ണവും .16/4/2020 ലെ കണക്കനുസരിച്ച് ലോകത്ത് ആകമാനം 1.28ലക്ഷം ആളുകൾ മരണപ്പെട്ടു.20 ലക്ഷത്തോളം ആൾക്കാർ രോഗത്തിന് അടിമപ്പെട്ടു.ഇന്ത്യയിൽ 11933ആൾക്കാർക്ക് രോഗം സ്ഥിരീകരിച്ചു.അതിൽ 392 ആൾക്കാർ മരണപ്പെട്ടു. നമ്മുടെ കേരളത്തിൽ ഇപ്പോൾ 167 പേർ ചികിൽസയിലുണ്ട്.218 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. നമ്മുടെ ഭരണാധികാരികളുടെ കൃത്യമായ ഇടപെടലുകൾ നിമിത്തം നമ്മുടെ സംസ്ഥാനത്ത് രോഗം നിയ(ന്തിക്കാ൯ കഴിഞ്ഞിട്ടുണ്ട്.ലോകത്ത് ഏകദേശം എല്ലാ രാജ്യങ്ങളും ലോക് ഡൗണിന് സമാനമാണ്.നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് അത് ഏർപ്പെടുത്തിയിരിക്കുന്നത്.

നമ്മൾ അത് കർശ്ശനമായി പാലിക്കേണ്ടതാണ്. പുറത്തു പോകുവാ൯ പാടില്ല.അഥവാ എന്തെങ്കിലും ആവശ്യത്തിന് പോയിട്ടു വന്നാൽ സാനിറററൈസർ ഉപയോഗിക്കുക. ഇടയ്ക്കിടയ്ക്ക് കൈകൾ ഹാ൯വാഷ്,സോപ്പ് എന്നിവ ഉപയോഗിച്ച് ൮ത്തിയായി കഴുകുക.ചുമയ്ക്കു൩ോഴും തുമ്മു൩ോഴും തൂവാലയോ മാസ്കോ കൊണ്ട് വായ്,മൂക്ക് മറയ്ക്കുക.വ്യക്തി ശുചിത്വം പാലിക്കുക.വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവ‍‍ർ 14ദിവസം ഹോം ക്യാറ൯റീനിൽ കഴിയുക.നമ്മൾ കാരണം ഇത് മററുള്ളവരിലേക്ക് പകരാ൯ അനുവധിക്കരുത്.നമ്മൾ ഓരോരുത്തരും ജാഗരൂകരാകേണ്ടതാണ്.നമ്മുടെ സർക്കാരി൯െറയും ജനങ്ങളുടെയും സമയോചിതമായ പിന്തുണകൊണ്ടു മാ(തമാണ് ഈ മഹാമാരിയെ നമുക്ക് ഇ(തയും തടഞ്ഞു നി‍‍‍ർത്താനായത്.രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ട അതി ഭീകരമായ ഒരു അവസ്ഥയിലൂടെയാണ് ലോകം ഇപ്പോൾ കടന്നുപൊയ്ക്കെണ്ടിരിക്കുന്നത്. ലോകത്തി൯െറ സ൩ദ് വ്യവസ്ഥയെ തന്നെ ഇത് താറുമാറാക്കിയിരിയ്ക്കുകയാണ്.

ശീതൾ സന്തോഷ്
5 ടി.കെ.ഡി.എം യു.പി.എസ് പന്നിയോട്,തിരുവനന്തപുരം,കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം