ജി യു പി എസ് പിണങ്ങോട്/വിദ്യാരംഗം കലാ സാഹിത്യ വേദി

ലോകത്തിന്റെ ഏതു ഭാഗത്തുള്ളവർക്കും ആശയവിനിമയം നടത്താൻ കഴിയുന്ന സാർവലൗകിക ഭാഷയാണ് കലയും സാഹിത്യവും.ഇതിലൂടെ ഒരു വ്യക്തി അവനെ തന്നെ തിരിച്ചറിയുകയും ലോകത്തിൽ തനിക്കുള്ള സ്ഥാനം മനസ്സിലാക്കുകയും ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുകയും ചെയ്യുമെന്ന് പറയാം. അതുകൊണ്ടുതന്നെ കലാസാഹിത്യവേദി വളരെ പ്രധാനപ്പെട്ടതാണ്. തനിക്കു ചുറ്റുമുള്ള സൗന്ദര്യത്തിൻെറ ലോകത്തിലേക്ക് കുട്ടിയെ നയിക്കുന്നതിന് അതിപ്രധാനമായ പങ്കാണ് കലാസാഹിത്യ പഠനത്തിന് നിർവഹിക്കാനുള്ളത് .ഒറ്റയ്ക്കും കൂട്ട് ചേർന്നുമുള്ള പ്രവർത്തനങ്ങളിലൂടെ വിവിധ സാമൂഹിക ജീവിതനൈപുണികളിൽ കൈപിടിച്ചുയർത്താൻ കലയും സാഹിത്യവും സഹായകരമാണ് .വരയുടെയും, വർണ്ണങ്ങളുടെയും ,കഥയുടെയും, കവിതയുടെയും, പാട്ടിൻെറയും ഒക്കെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുക എന്ന ഉദ്ദേശത്തോടെയാണ് വിദ്യാരംഗം കലാസാഹിത്യവേദി രൂപീകരിച്ചിട്ടുള്ളത്.

സാഹിത്യത്തിൽ താല്പര്യമുള്ള വിദ്യാർത്ഥികൾ ഉൾപ്പെടുത്തി വിദ്യാരംഗം കലാ സാഹിത്യ വേദി നടത്താറുണ്ട്. കഥ, കവിത, സാഹിത്യം എന്നിവയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾ ഉൾപ്പെടുത്തിയാണ് വിദ്യാരംഗം കലാസാഹിത്യവേദി രൂപീകരിച്ചിട്ടുള്ളത്.

നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ

  • കഥാ ശില്പശാല
  • കവിതാ ശിൽപ്പശാല
  • നാടൻ പാട്ട്
  • മാഗസിൻ നിർമ്മാണം
  • ലേഖനം