കാപ്പിൽ

 
കാപ്പിൽ LP സ്കൂളിന്റെ മുമ്പിൽ നിന്നും ഉള്ള കായൽ കാഴ്ച

തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ ഇടവ പഞ്ചായത്തിലെ ഒരു തീരപ്രദേശ ഗ്രാമമാണ് കാപ്പിൽ . വർക്കലയിൽ നിന്നും ഏകദേശം എട്ട് കിലോമീറ്റർ മാറിയാണ് ഇത് സ്ഥിതിചെയ്യുന്നത്. കടലിനും കായലിനും ഇടയിലായി നിലകൊള്ളുന്ന ഈ ചെറിയ ഗ്രാമം സഞ്ചാരികളുടെ പറുദീസയാണ് . ഇവിടെ ബോട്ട് ക്ലബ്ബുകളും റിസോർട്ടുകളും ഉണ്ട് . കൊല്ലത്തുനിന്നും 26.1കിലോമീറ്റർ റോഡ് മാർഗ്ഗം  സഞ്ചരിച്ചാൽ ഇവിടെയെത്താം .കടലും കായലും സംഗമിക്കുന്ന അപൂർവ്വ കാഴ്ച്ച കാണാൻ സ്വദേശികളും വിദേശികളും ആയി ആയിരക്കണക്കിനാളുകൾ ദിവസേന വരുന്നു.

ഭൂമിശാസ്ത്രം

 
സ്കൂൾ ജനൽ വഴി ഉള്ള കാഴ്ച

കേരളത്തിലെ തിരുവനന്തപുരം ജില്ലയുടെ വടക്ക് പടിഞ്ഞാറൻ അതിർത്തി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഗ്രാമം ആണ് ‌ കാപ്പിൽ . വർക്കല കടുത്ത അറബിക്കടലിലെ തീരത്ത് ഇടവ പഞ്ചായത്തിലാണ് സ്ഥിതിചെയുന്നത്‌. തിരുവനന്തപുരത്തുനിന്നും 50 കിലോമീറ്റർ അകലെയാണ്കാപ്പിൽ. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ വർക്കല ബീച്ചിൽ നിന്ന് ഏഴു കിലോമീറ്റർ വടക്കായാണ് ഇത് സ്ഥിതിചെയ്യുന്നത് കായലും  ബീച്ചും ഒരുമിച്ച് കാണാൻ കഴിയുന്ന സ്ഥലമാണിത്  .

ശ്രദ്ധേയരായ വ്യക്തികൾ

  • കാപ്പിൽ നടരാജൻ (കാഥികൻ)
  • കാപ്പിൽ അജയകുമാർ (കാഥികൻ)
  • ഡോക്ടർ വിജയകുമാർ
  • കാപ്പിൽ ഗോപിനാഥൻ( റേഡിയോ നാടകകൃത്തു)
  • ശ്രീ മാധവൻ പിള്ള( ഇടവ മുൻ പഞ്ചായത്ത് മെമ്പർ )

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

 
GLPS കാപ്പിൽ
  • കാപ്പിൽ  HSS
  • കാപ്പിൽ LPS

പൊതുസ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • റെയിൽവേ സ്റ്റേഷൻ

ആരാധനാലങ്ങൾ

  • കാപ്പിൽ ശിവക്ഷേത്രം
  • കാപ്പിൽ ഭഗവതിക്ഷേത്രം