ജി.എച്ച്. എസ്. എസ്. കൊട്ടോടി/അക്ഷരവൃക്ഷം/ബ്രെയ്ക്ക് ദി ചെയിൻ

ബ്രെയ്ക്ക് ദി ചെയിൻ

സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരുതരം വൈറസ് എന്നു പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്നു പറയുന്നതായിരിക്കും ഉചിതം. കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതു കൊണ്ടാണ് ക്രൗൺ എന്നർത്ഥം വരുന്ന കൊറോണ എന്ന പേര് വന്നത്.ഈ വൈറസുകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരും.മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കാൻ കഴിവുള്ളവയാണ് കൊറോണ വൈറസ്.


പനി,ചുമ,ശ്വാസ തടസ്സം തുടങ്ങിയവയാണ് കൊറോണ വൈറസ്സിന്റെ പ്രാഥമിക ലക്ഷണങ്ങൾ.ഇത് പിന്നീട് ന്യുമോണിയയിലേക്ക് നയിക്കുന്നു.രോഗബാധയുണ്ടായാൽ പത്ത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.ലക്ഷണങ്ങൾ കൂടി വരുന്നതോടുകൂടി ശ്വാസകോശത്തിന്റെ ഭാഗങ്ങളിൽ നീർ വീക്കം ഉണ്ടാകുകയും രോഗിക്ക് പ്രതിരോധ ശേഷി മുഴുവനായി നഷ്ടപ്പെടുകയും ചെയ്യും.ഇത് രോഗിയുടെ മരണത്തിന് ഇടയാക്കുന്നു.


കൊറോണ വൈറസ്സിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം എന്നത് വ്യക്തമായ മുൻകരുതലുകളാണ്.കൊറോണ വൈറസ്സിനെതിരെ നിലവിൽ വാക്സിനുകളൊന്നും കണ്ടെത്തിയിട്ടില്ലാത്തതിനാൽ മുൻകരുതലുകൾ പിൻതുടരുകയാണ് ഏക പ്രതിവിധി.ഈ രോഗം വരാതിരിക്കാനുള്ള പ്രതിരോധ മാർഗ്ഗങ്ങളാണ് താഴെ പറയുന്നത്.


രോഗ ബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക.
വ്യക്തി ശുചിത്വത്തിന് പ്രാധാന്യം നൽകുക
ഹാൻഡ് വാഷുപയോഗിച്ചോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ ന്നായി കഴുകുക.
പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക
ആൾക്കൂട്ട സാധ്യതകൾ ഒഴിവാക്കുക
മാസ്ക് ധരിച്ച് പുറത്തു പോകുക
യാത്രകൾ കഴിവതും ഒഴിവാക്കുക.

അതിനാൽ കൊറോണ വൈറസ്സ് പടരുന്ന ഈ ദിനങ്ങളിൽ വീട്ടിലിരുന്ന് സുരക്ഷിതരാകൂ എന്ന സന്ദേശത്തിനാണ് പ്രസക്തി.ഈ രോഗത്തിനെ ഭയക്കുകയല്ല മറിച്ച് ജാഗ്രതയാണ് പാലിക്കുകയാണ് വേണ്ടത്.നമുക്കൊറ്റക്കെട്ടായി കൊറോണ വ്യാപനം തടയാം.

അമർനാഥ്.കെ
9 എ ജി.എച്ച്.എസ്.എസ്.കൊട്ടോടി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം