അകറ്റി നിർത്താം നമ്മൾക്കവനെ
ജീവിതവീഥിയിൽ നിന്ന്
തുടച്ചു നീക്കാം ഒത്തൊരുമിച്ച്
സുഖ ജീവിതത്തിനായ്.....
പൊലിയരുതിനിയും ജീവൻ തുടിപ്പുകൾ
നാമാവശേഷമാകരുതീ മർത്യ ജന്മം
തെരുവുകൾ തോറും മണക്കുന്നു
മരണത്തിൻ വിഷ ഗന്ധം,
ആ അന്ധകന്റെ അട്ടഹാസം......
എന്നാൽ ഇടറരുതിനിയീ
ജാഗ്രത തൻ നാളുകൾ...
അരികിൽ മരണം വിതക്കാനായി
അവനിരിപ്പുണ്ട്.......
ലോകത്തെ പിടിച്ചുലച്ച്
പിറവി കൊണ്ടു അവൻ
എല്ലാം കീഴടക്കാനായി.....
എങ്ങും നിലവിളി തൻ മുഴക്കങ്ങൾ
മരണ വേദന തൻ സമീപനം
എന്നാൽ,
മാറ്റി മറിക്കും വരും ദിനങ്ങൾ
ആനയിക്കും സുഖ ജീവിതം
അകറ്റി നിർത്താം രോഗത്തെ,
അനുസരിക്കാം സർക്കാർ തൻ
നിർദേശങ്ങൾ .................
നീങ്ങിടാം നിയമപാലകർ
കാട്ടും വഴിയിലൂടെ........
അതിജീവനത്തിൻ നാളുകൾ
ഇനിയും ഉയർത്തെഴുന്നേൽക്കും....
എങ്ങും തെളിയും
നന്മകൾ വിതറുന്ന പൊൻ
സൂര്യ കിരണങ്ങൾ...
അകറ്റി നിർത്താം ഈ
മഹാവ്യാധിയെ
മഹാ മാരിയെ....
$