"ജി.എച്ച്.എസ്.നെല്ലിക്കുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

g
(f)
(g)
വരി 36: വരി 36:


 
 
ഞാന്‍ ജി എച്ച്‌ എസ്‌ നെല്ലിക്കുറിശ്ശി.പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലം ഉപജില്ലയിലെ നെല്ലിക്കുറിശ്ശി എന്ന ചെറുഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ വിദ്യാലയം.ഒരു തിരിഞ്ഞുനോട്ടം നടത്തുമ്പോള്‍ കറുത്തതും വെളുത്തതുമായ ഒരുപാട്‌ അനുഭവങ്ങള്‍.മുന്നൂറിലധികം കുട്ടികളും പതിനഞ്ച്‌ അധ്യാപകരുമുള്ള എ.എം.യു.പി . നെല്ലിക്കുറിശ്ശി എന്ന എയിഡഡ്‌ വിദ്യാലയം 08.08.1974ലില്‍ അടച്ചുപൂട്ടുമ്പോള്‍ ഒരു വിദ്യാലയത്തിണ്റ്റെ ജീവനാണു നിലച്ചുപോയത്‌.<br />


നല്ലവരായ നാട്ടുകാരുടെ ഒത്തൊരുമയോടുള്ള പ്രവര്‍ത്തനം ജി.എസ്‌.ബി.എസ്‌ നെല്ലിക്കുറിശ്ശി എന്ന പുതിയ നാമധേയത്തോടെ 08.08.1974നു എനിക്കു പുതുജന്‍മമേകി.എങ്കിലും പൂര്‍ണസ്വാതന്ത്യ്രത്തോടെയുള്ള പ്രവര്‍ത്തനത്തിനു കൂച്ചുവിലങ്ങിട്ടുകൊണ്ട്‌ ജി.എസ്‌.ബി.എസ്‌ പഴയലക്കിടിയുടെ ബ്രാഞ്ചായാണു സര്‍ക്കാര്‍ എന്നെ സ്വീകരിച്ചത്‌.7 കി.മീ.ലധികം ദൂരവ്യത്യാസമുള്ള ഒരു യു.പി സ്ക്കൂളിണ്റ്റെ ബ്രാഞ്ചായ മറ്റൊരു യു.പി സ്ക്കൂള്‍ എന്ന അവസ്ഥ 35 വര്‍ഷത്തിലധികം തുടര്‍ന്ന കേരളത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയം എന്ന ബഹുമതി ഇതോടെ എണ്റ്റെ മാത്രം സ്വന്തമായി.<br />
2010 ജുണ്‍ 7എന്നെ സംബന്ധിച്ചിടത്തോളം മറക്കാന്‍ പറ്റാത്ത സുദിനമാണ്.ജി.എസ്‌.ബി.എസ്‌ നെല്ലിക്കുറിശ്ശിയുടെ സ്വാതന്ത്രപ്രഖ്യാപനം അന്നായിരുന്നു.ശ്രീമതി രാജിടീച്ചര്‍ ഇവിടുത്തെ ആദ്യപ്രധാനാധ്യാപികയായി ചാര്‍ജെടുത്തു. എണ്റ്റെ നാടിണ്റ്റെ വിദ്യാഭ്യാസപരവും സാമൂഹ്യവുമായ പിന്നാക്കാവസ്ഥയും എണ്റ്റെ നാട്ടുകാരുടെ കഠിനപ്രയത്നവും ഒത്തൊരുമിച്ചപ്പോള്‍ ആര്‍.എം.എസ്‌.എ പദ്ധതിപ്രകാരമുള്ള ഒരു ഹൈസ്ക്കൂ്ളാക്കി 2011ല്‍ ഞാന്‍ ഉയര്‍ത്തപ്പെട്ടു.<br />
35 വര്‍ഷക്കാലം ഒരു പ്രധാനാധ്യാപകന്‍ ഇല്ലാത്ത ദു:ഖത്തിന്‌ പരിഹാരമായാണോ എന്തോ പ്രൈമറിയ്ക്കും ഹൈസ്ക്കൂളിനും രണ്ട്‌ പ്രധാന അധ്യാപകരുമായി 2011 മുതല്‍ 2016 വരെയുള്ള 5 വര്‍ഷത്തിലധികം പ്രവര്‍ത്തിയ്ക്കാനുള്ള ഭാഗ്യവും എനിയ്ക്കുലഭിച്ചു.2016 വര്‍ഷത്തില്‍ സര്‍ക്കാര്‍ ഒരു ഉത്തരവിലൂടെ രണ്ടായിക്കിടന്നിരുന്ന ഒരു വിദ്യാലയത്തെ ഒരു പ്രധാനാധ്യാപകണ്റ്റെ കൂടക്കീഴിലേയ്ക്ക്‌ കൊണ്ടുവന്നിരിയ്ക്കുകയാണ്.വിവിധ പരിണാമദശയിലൂടെ കടന്നുവന്ന ജി.എച്ച്‌.എസ്‌ നെല്ലിക്കുറിശ്ശി എന്ന ഞാന്‍ ഇനിയും ഒരുപാടുപടികള്‍ ഓടിക്കയറുന്നത്‌ സ്വപ്നം കാണുകയാണ്‌.




12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/162210" എന്ന താളിൽനിന്ന് ശേഖരിച്ചത്